
ചെറിയനാട് : സെൻ്റ് ജൂഡ് മലങ്കര സുറിയാനി കത്തോലിക്ക തീർത്ഥാടന ദേവാലായത്തിലെ വി. യൂദാശ്ലീഹായുടെ തിരുനാളിന് കൊടിയേറി പതിനൊന്നിനു സമാപിക്കും. വിളംബര റാസയോടെയാണ് തിരുനാളിനു തുടക്കമായത്. തുടർന്ന് യുകെ - യുറോപ്പ് അപ്പസ്തോലിക വിസിറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്ത്താത്തിയോസ് എപ്പിസ്കോപ്പ തിരുനാളിനു കൊടിയേറ്റി , ചെമ്പ് പ്രതിഷ്ഠ, സന്ധ്യാ നമസ്ക്കാരം, യുകെ - യുറോപ്പ് അപ്പസ്തോലിക വിസിറ്റേറ്റർ ഡോ. കുര്യാക്കോസ് മാർ ഒസ്ത്താത്തിയോസ് എപ്പിസ്കോപ്പ വി. കുർബാനയ്ക്ക് കാർ മികത്വം വഹിക്കും. തുടർന്ന് നൊവേന.വെള്ളിയാഴ്ച വൈകിട്ട് അഞ്ചിനു വി. കുർബാന ലത്തിൻ റീത്തിൽ ചെറിയനാട് ലൂർദ് മാതാ ഇടവക വികാരി ഫാ. ജോസ് വർഗീസ് കാർമികത്വം വഹിക്കും തുടർന്ന് ഭക്തസംഘടനകളുടെ വാർഷികം. ശനിയാഴ്ച
4.30 ന് വി. കുർബാനയ്ക്ക് ദേശത്ത് പട്ടക്കാരൻ ഫാ. ഗീവർഗീസ് നെടിയത്ത് റമ്പാൻ കാർമികത്വം വഹിക്കും . നാലിനു വൈകിട്ട് അഞ്ചിനു വി.കുർബാനയ്ക്ക് മാർത്താണ്ഡം ഭദ്രാസനാധ്യഷൻ ഡോ. വിൻസെൻ്റ് മാർ പൗലോസ് മെത്രാപ്പോലീത്ത കാർമികത്വം വഹിക്കും. അഞ്ച് മുതൽ ഏഴ് വരെ വൈകിട്ട് 6.30ന് ഫാ തോമസ് മരോട്ടിമുട്ടിൽ നയിക്കുന്ന ചെങ്ങന്നൂർ വൈദിക ജില്ല ബൈബിൾ കൺവൻഷൻ.എട്ടിനു വൈകിട്ട് അഞ്ചിനു വി.കുർബാനയ്ക്ക് മാവേലിക്കര എമരിത്തൂസ് മെത്രാപ്പോലീത്ത ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് കാർമികത്വം വഹിക്കും. പത്തിന് രാവിലെ ഏഴി ന് പ്രഭാത നമസ്ക്കാരം വി. കുർബാന - ഇടവക വികാരി ഫാ. വർഗീസ് കൊച്ചുകളീക്കൽ കാർ വികനാകും. വൈകിട്ട് 5.30 ന് കുളിയ്ക്കാംപാലം സെൻ്റ് മേരീസ് ഓർത്തഡോക്സ് ദേവാലയ കുരിശടിയിൽ സന്ധ്യാ നമസ്ക്കാരം, വചന സന്ദേശം തുടർന്ന് ചെറിയനാട് പള്ളിയിലേക്ക് തിരുനാൾ റാസ. ശ്ലൈഹീക വാഴ് വ് പതിനൊനിന് രാവിലെ ഒൻപതിന് പ്രഭാതപ്രാർഥന, ആഘോഷമായ തിരുന്നാൾ കുർബാന - മലങ്കര സുറിയാനി കത്തോലിക്ക സഭ കൂരിയാ മെത്രാൻ ഡോ. ആൻ്റണി മാർ സിൽവാനോസ് എപ്പിസ്കോപ്പാ കാർമികനാകും, നേർച്ച വിളമ്പ്, കൊടിയിറക്ക് . എല്ലാ ദിവസവും സന്ധ്യാ നമസ്കാരം , വി. കുർബാന, നൊവേന എന്നിവ നടക്കും











