
ചെറിയനാട്: നാഷണൽ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷിപ്പിൽ മികവ് തെളിയിച്ച് സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ
ഉത്തർപ്രദേശിലെ ഗോരഖ്പൂറിൽ നടന്ന ബാസ്ക്കറ്റ് മ്പോൾ ചാമ്പ്യൻഷിപ്പിൽ,മൂന്ന് കളികൾ ജയിച്ച് ക്വാർട്ടർ ഫൈനലിൽ പൊരുതി കീഴടങ്ങി കേരള അണ്ടർ 14,17,19 ടീമുകൾ . കേരളം ടീമിനായി സെന്റ് ജോസഫ് ചെറിയനാട് താരങ്ങൾ മിന്നും പ്രകടനം ആണ് കോർട്ടിൽ കാഴ്ച വെച്ചത്.
മികച്ച പാസ്സിങ്ങും ഷൂട്ടിംങും വേഗതയോടെ ഉള്ള മുന്നേറ്റം കൊണ്ടും കളം നിറഞ്ഞു .
കേരളം ടീം കോച്ച് അക്ഷയ് കുമാറിന്റെയും, സുബിൻ ന്റെയും കീഴിയിൽ ഉള്ള പരിശീലനം ആണ് കളിക്കാർക്ക് ലഭിച്ചത്.
തിരികെ എത്തിയ താരങ്ങളെ സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ ഡോ.
ആശ ബെന്നാൻ, സ്കൂൾ അദ്ധാപകർ, രക്ഷകർത്താകൾ തുടങ്ങിയവർ ചേർന്ന് അനുമോദിച്ചു.. അണ്ടർ -14 ന് കേരളം ടീമിനായി കളിച്ചത് ജോഷ്വാ, അഗ്നിവേശ്, ബ്രീജേഷ്, റയാൻ
അണ്ടർ 17 ന് കേരള ടീമിനായി കളിച്ചത്
ഏബൽ, ആദി,
അഭിരാമ്
അണ്ടർ 19 ന് കേരള ടീമിനായി കളിച്ചത്
പ്രണവ് എന്നിവരാണ് .











