NEWS
സെന്റ് ഗ്രീഗോറിയോസ്സ് ചാപ്പൽ കൂദാശ
13/01/2026 06:06 PM IST
nila

തെങ്ങേലി: പത്തനാപുരം മൗണ്ട് താബോർ കോൺവെന്റിന്റെ തെങ്ങേലി ശാഖയിൽ പുനർനിർമ്മിച്ച സെന്റ് ഗ്രീഗോറിയോസ് ചാപ്പലിന്റെ കൂദാശ 17-നു വൈകീട്ട് 5 മണിക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ നിർവ്വഹിക്കും. ചെങ്ങന്നൂർ ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് സഹകാർമ്മീകത്വം വഹിക്കും. 5-നു സന്ധ്യാനമസ്കാരത്തോടു ചേർന്നാണ് കൂദാശ.
32 വർഷങ്ങൾക്ക് മുൻപ് തെങ്ങേലിയിൽ പ്രവർത്തനം ആരംഭിച്ച ശാഖയുടെ കീഴിൽ ഒരു ബാലികാഭവനും മാർ ഡയനീഷ്യസ് മെമ്മോറിയൽ ഇംഗ്ലീഷ് മീഡിയം സ്കൂളും പ്രവർത്തിച്ചു വരുന്നു.
ഫാ. സഖറിയ പനയ്ക്കാമറ്റം കോർഎപ്പിസ്കോപ്പാ (പ്രസിഡന്റ്),ബിജി ഏബ്രഹാം, പട്ടേരിമഠം( സെക്രട്ടറി) സിസ്റ്റർ എമിലി (ട്രഷറാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി നേതൃത്വം നൽകുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











