02:20pm 09 November 2026
NEWS
എസ് എസ് എൽ സി പരീക്ഷ ഫലം 99.5 ശതമാനം വിജയം
09/05/2025  05:37 PM IST
സണ്ണി ലുക്കോസ്
എസ് എസ് എൽ സി പരീക്ഷ ഫലം 99.5 ശതമാനം വിജയം

4,24,583 വിദ്യാർത്ഥികൾ ഉപരി പഠനത്തിന് അർഹത നേടി.ആകെ 4,27,021 വിദ്യാര്‍ഥികളാണ് ഈ വര്‍ഷം എസ്എസ്എല്‍സി പരീക്ഷ എഴുതിയത്.61,449 വിദ്യാർത്ഥികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി.ഏറ്റവും കൂടുതൽ A+ നേടിയവർ മലപ്പുറം ജില്ലയിലാണ്.കണ്ണൂർ ജില്ലയിലാണ് ഏറ്റവുമധികം വിജയശതമാനം.തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കുറവ് വിജയശതമാനം. വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവൻകുട്ടിയാണ് ഫലം പ്രഖ്യാപിച്ചത്.ഇന്ന്  4 മണി മുതൽ ഫലം ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാകും. ഔദ്യോഗിക വെബ്‌സൈറ്റുകള്‍ക്ക് പുറമെ ഡിജിലോക്കര്‍ വഴിയും എസ്എംഎസ് വഴിയും ഫലം അറിയാന്‍ സൗകര്യമുണ്ട്.എസ്.എസ്.എൽ.സി പരീക്ഷയിൽ ജയവും തോൽവിയുമില്ല. എല്ലാവരും ആത്മവിശ്വാസത്തോടെ ജീവിതമെന്ന് പരീക്ഷയിൽ വിജയിക്കുകയാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു.72 ക്യാമ്പുകളിലായാണ് ഈ വർഷത്തെ മൂല്യനിർണയം പൂർത്തിയാക്കിയതെന്നും മന്ത്രി പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img