
വാർത്തകളുടെയും സോഷ്യൽ മീഡിയയുടെയും ശ്രദ്ധ പിടിപറ്റി മലയാളത്തിൽ മറ്റൊരു വേറിട്ട ചിത്രം കൂടി അണിയറയിൽ ഒരുങ്ങുന്നു. 'Original' ആണോ അതോ 'Orijinal' ആണോ എന്ന ചോദ്യത്തോടെ പ്രേക്ഷകരിൽ ആകാംക്ഷ ഇരട്ടിപ്പിച്ച ടൈം ട്രാവൽ ത്രില്ലർ ചിത്രമായ 'Orijinal'-ന്റെ ചിത്രീകരണം പൂർത്തിയായി.
രസകരമായ ടൈറ്റിലിലൂടെ ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയ ഈ ചിത്രം റമീസ് ആണ് കഥ എഴുതി സംവിധാനം ചെയ്യുന്നത്. സമയത്തിന്റെ അപ്രതീക്ഷിതമായ ഗതിമാറ്റങ്ങളും തുടർന്നുണ്ടാകുന്ന ട്വിസ്റ്റുകളുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
വൻ താരനിരയും മികച്ച സാങ്കേതിക പ്രവർത്തകരും
ശ്രീനാഥ് ഭാസിക്കൊപ്പം അഭിറാം രാധാകൃഷ്ണൻ, രാജേഷ് മാധവൻ, സാഫ് ബോയ്, ബിനു പപ്പു, ഫെമിന ജോർജ്, ശ്രീകാന്ത് വെട്ടിയാർ, ഗോകുലൻ, അനീഷ് ജി, സലീം ഹസൻ, ദിനേശ് പ്രഭാകർ, രാജേഷ് പറവൂർ, ഷമീർ (ചൂരൽ), സുബിൻ ടാർസൻ, അരുൺ പ്രദീപ്, ലാല മലപ്പുറം, സ്റ്റിനി ഫ്രാൻസിസ്, ഹാരിസ് സലീം, വിരു വിവേക് തുടങ്ങി ഒരു വലിയ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
നിർമ്മാണം: മാസ് മീഡിയ, സിക്കു ഫിലിംസ് (സഹനിർമ്മാണം: ഹർഷാദ്)
ഛായാഗ്രഹണം: ഫഹദ് ഫത്ലി
സംഗീതം: ഇലക്ട്രോണിക് കിളി
എഡിറ്റിംഗ്: ഷഫീഖ് മുഹമ്മദ് അലി
കലാസംവിധാനം: അർഷാദ് നാക്കോത്ത്, രജീഷ് കെ. സൂര്യ
വിഷ്വൽ എഫക്റ്റ്സ്: മൈൻഡ്സ്റ്റൈൻ സ്റ്റുഡിയോസ്
സൗണ്ട് ഡിസൈൻ: സച്ചിൻ സുധാകരൻ, ഹരിഹരൻ എം. (സിങ്ക് സിനിമ)
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ & കാസ്റ്റിംഗ്: അഷ്റ മുഹമ്മദ്
ഇതിനുപുറമേ, മേക്കപ്പ് റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം സമീറ സനീഷ്, ആക്ഷൻ കൊറിയോഗ്രഫി പി.സി. സ്റ്റണ്ട്സ്, നൃത്തസംവിധാനം ജിഷ്ണു & ശ്രീജിത്ത് പ, പ്രൊഡക്ഷൻ കൺട്രോളർ ജാവേദ് ചെമ്പ് എന്നിവരും മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് ഡോ. സംഗീത ജനചന്ദ്രനും (സ്റ്റോറീസ് സോഷ്യൽ) നിർവഹിക്കുന്നു.
വ്യത്യസ്തമായ ടൈറ്റിലും ടൈം ട്രാവൽ പശ്ചാത്തലവും കൊണ്ട് ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകർ











