NEWS
ഹൈബ്രിഡ് കഞ്ചാവ് കേസ് ശ്രീനാഥ് ഭാസി രഹസ്യമൊഴി നൽകി
07/05/2025 09:37 PM IST
സണ്ണി ലുക്കോസ്

ഹൈബ്രിഡ് കഞ്ചാവ് കേസിൽ നടൻ ശ്രീനാഥ് ഭാസി കോടതിയിൽ രഹസ്യമൊഴി നൽകി.
ചേർത്തല ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി-ഒന്ന് മജിസ്ട്രേറ്റ് ഷെറിൻ കെ. ജോർജിന് മുന്നിലാണ് മൊഴി നൽകിയത്.
കേസുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കൾ കൂടി കോടതിയിൽ മൊഴി നൽകാൻ അടുത്തദിവസം എത്തും.
ഇവരുടെ മൊഴി കൂടി പൂർത്തിയാക്കിയതിന് ശേഷം മൊഴിപകർപ്പ് കിട്ടാൻ എക്സൈസ് അപേക്ഷ നൽകും.
നേരത്തെ ചോദ്യം ചെയ്യലിന് ശേഷംകേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











