01:52pm 12 November 2026
NEWS
ശ്രീഹരി ജെ. നായർ അബാക്കസ് ദേശീയ ചാമ്പ്യൻ
05/01/2026  11:10 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ശ്രീഹരി ജെ. നായർ അബാക്കസ് ദേശീയ ചാമ്പ്യൻ

 

 കൊച്ചി: സംഖ്യ ശാസ്ത്രത്തിൽ സ്കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പതിനെട്ടാമത് എസ്എംഎ അബാക്കസ് ദേശീയ ചാമ്പ്യൻഷിപ്പിൽ ശ്രീഹരി ജെ. നായർ ദേശീയ ചാമ്പ്യനായി. അഭിനവ് പി സുധീഷ്, രാഹുൽ എസ് എന്നിവർ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി.

 ആലുവ ദേശം സ്വദേശിയും ടിവിഎസ് കമ്പനി റീജിയണൽ ഓപ്പറേഷൻസ് മേധാവിയുമായ മുണ്ടനാട്ട് ജയരാജ് രാജന്റെയും ഇന്ദിരാഗാന്ധി കോളേജിലെ ലൈബ്രറേറിയനു മായ സൗമ്യയുടെയും മകനാണ് ശ്രീഹരി. ആലുവ ജ്യോതി നവാസ് പബ്ലിക് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയുമാണ്.  സോഫ്റ്റ്‌വെയർ എൻഞ്ചിനീയർ ഇടപ്പള്ളി സ്വദേശി  സുധീഷും അഭിലാഷയുമാണ് രണ്ടാം സ്ഥാനക്കാരനായ എളമക്കര ഭവൻസിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി അഭിനവിന്റെ മാതാപിതാക്കൾ. മൂന്നാം സ്ഥാനം നേടിയ രാഹുൽ വൈക്കം ഉല്ലല സ്വദേശിയും നേവിയിൽ ഉദ്യോഗസ്ഥനുമായ ശ്രീകുമാറിന്റെയും അധ്യാപിക 
സ്മിതയുടെയും മകനാണ്. വൈക്കം വാർവിൻ സ്കൂളിലെ എട്ടാം സ്റ്റാൻഡേർഡ് വിദ്യാർത്ഥിയാണ്. 

ഇന്നലെ രാവിലെ മുതൽ എറണാകുളം സെൻറ് തെരേസാസ് കോളേജിൽ നടന്ന മേളയുടെ ഉദ്ഘാടനം ഐഎസ്ആർഒ മുൻ ചെയർമാൻ ഡോ. എസ് സോമനാഥ് ഓൺലൈനായി നിർവഹിച്ചു. സിബിഎസ്ഇ അസോസിയേഷൻ പ്രസിഡൻറ് ടി പി എം ഇബ്രാഹിം ഖാൻ അധ്യക്ഷനായിരുന്നു. കുസാറ്റ് ഗണിത വിഭാഗം മുൻ പ്രൊഫസർ ഡോ. അമ്പാട്ട് വിജയകുമാർ മുഖ്യപ്രഭാഷണം നടത്തി. മുൻവർഷത്തെ ചാമ്പ്യന്മാരായ ഐശ്വര്യ അജിത്ത്, 
ആൻവി മെൽവിൻ, അൻവിത മേനോൻ, അഭിഷ എ എസ്, അഭിനവ് പി. സുധീഷ് എന്നിവർ പ്രസംഗിച്ചു. രാജ്യത്തിൻറെ വിധവാങ്ങളിൽ നിന്നുള്ള 3000 ത്തിലേറെ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരങ്ങൾക്കു എസ് എം എ അബാക്കസ് ചെയർമാൻ സുരേഷ് ബാബു, മേഘന സുരേഷ് എന്നിവർ നേതൃത്വം നൽകി.

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img