10:14pm 23 September 2026
NEWS
ശ്രീദേവിയുടെ മകൾ ജാൻവി കപൂർ തമിഴ് സിനിമയിലേക്ക്.
20/05/2026  12:12 PM IST
Cinema desk
ശ്രീദേവിയുടെ മകൾ ജാൻവി കപൂർ തമിഴ് സിനിമയിലേക്ക്

മരണമടഞ്ഞ നടി ശ്രീദേവിയുടെ മകളും, ബോളിവുഡ് താരവുമായ ജാൻവി കപൂർ, അടുത്ത് തന്നെ തമിഴ് സിനിമയിലേക്കും വരാനിരിക്കുകയാണ് എന്നുള്ള വാർത്ത ലഭിച്ചിട്ടുണ്ട്. ഹിന്ദി സിനിമകളിലും, ചില തെലുങ്ക് സിനിമകളിലും അഭിനയിച്ചിട്ടുള്ള ജാൻവി  കപൂർ ധ്രുവ് വിക്രം നായകനാകുന്ന ചിത്രം മുഖേനയാണ് തമിഴിൽ അരങ്ങേറ്റം കുറിക്കാനിരിക്കുന്നത്. തെലുങ്ക് സംവിധായകനായ ദീപക് റെട്ടിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രത്തിലാണ് ധ്രുവ് വിക്രമും, ജാൻവി കപൂറും ഒന്നിക്കുന്നത്. ഈ ചിത്രത്തിലെ ഹീറോയിനായി ആദ്യം നടി രുക്മിണി വസന്തിനെ പരിഗണിച്ചിരുന്നു. എന്നാൽ ചില   കാരണങ്ങളാൽ രുക്മണി വസന്ത് ഈ ചിത്രത്തിൽ അഭിനയിക്കാൻ താല്പര്യം കാണിച്ചില്ലെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് ജാൻവി കപൂറിനെ ചിത്രത്തിന്റെ സംവിധായകൻ സമീപിച്ചതായും താരം ഇതിൽ അഭിനയിക്കാൻ സമ്മതിച്ചിട്ടുണ്ട് എന്നാണ് പുറത്തുവന്നിരിക്കുന്ന വാർത്ത. തമിഴിലും, തെലുങ്കിലുമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിന് സായ് അഭയങ്കർ ആണ് സംഗീതം നൽകുന്നത്.    ബോളിവുഡിൽ പ്രതീക്ഷിച്ചത്ര വിജയം നേടാനാകാത്ത ജാൻവി കപൂർ, ഇനി തെന്നിന്ത്യൻ സിനിമകളിൽ നല്ല  അവസരങ്ങൾ വന്നാൽ  തുടർന്ന് അഭിനയിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നും പറയപ്പെടുന്നുണ്ട്.  തെലുങ്കിൽ രാം ശരണിനൊപ്പം ‘ബെട്ടി’ എന്ന സിനിമയിൽ ജാൻവി കപൂർ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ അടുത്ത് തന്നെ റിലീസാകാനിരിക്കുകയാണ്. ഇപ്പോഴിതാ, തൻ്റെ അമ്മ ശ്രീദേവിയുടെ സ്വന്തം സംസ്ഥാനമായ തമിഴ്നാട്ടിൽ ഒരുങ്ങുന്ന ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലേക്ക് വരാനിരിക്കുകയാണ് ജാൻവി കപൂർ!

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img