08:07am 13 November 2026
NEWS
ശ്രീ ശ്രീ 1008 ജഗദ്ഗുരു ഡോ : പ്രസന്നാ രേണുക വീരസോമേശ്വര മഹാ സന്നിതിയുടെ ജന്മദിനം ആഘോഷിച്ചു
08/01/2026  09:03 PM IST
nila
ശ്രീ ശ്രീ 1008 ജഗദ്ഗുരു ഡോ : പ്രസന്നാ രേണുക വീരസോമേശ്വര മഹാ സന്നിതിയുടെ ജന്മദിനം ആഘോഷിച്ചു

ചെങ്ങന്നൂർ: വീരശൈവ പഞ്ചാചര്യനായ ബാലെ ഹൊന്നൂർ രംഭാപുരി പീഠത്തിലെ 121-)മത് ജഗദ്ഗുരുവായ ശ്രീ രംഭാപുരി രേണുക വീരസോമേശ്വര ശിവാചാര്യ ഭഗവത്പാദര സ്വാമിജിയുടെ എഴുപതാമത് ജന്മദിനം ഭക്തിനിർഭരമായ ചടങ്ങുകളോട് ആഘോഷിച്ചു. വിവിധ മഠാധിപതികളും, രാഷ്ട്രീയ പാർട്ടികളുടെ നേതാക്കന്മാരും, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും ആംശസകൾ അർപ്പിച്ചു. കേരളത്തിൽ വിശ്വവീര ശൈവ സാംസ്കാരിക സമിതിയുടെ സംസ്ഥാന ചെയർമാൻ മധു ഇടപ്പോണിൻ്റെ നേതൃത്വത്തിൽ ഭക്തി ആദരവോടെ ജന്മദിന ആഘോഷവും, പ്രസാദ വിതരണവും നടന്നു. ജനറൽ സെക്രട്ടറി ചന്ദ്രശേഖരൻ കോട്ടയം, രഞ്ജിത്ത് ഹരിപ്പാട്, അജിത്ത്, ഹരികുമാർ കൊല്ലം, ശ്രീനാഥ് മാവേലിക്കര തുടങ്ങിയവർ ആശംസാപ്രസംഗം നടത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.