NEWS
ശ്രീ ശാരദോത്സവവും വിജ്ഞാനോത്സവവും
24/05/2026 09:47 PM IST
NILA

ചെങ്ങന്നൂർ : എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയന്റെയും പോഷക സംഘടനകളുടെയും സംയുക്ത ആഭിമുഖ്യത്തിൽ എല്ലാ ശാഖകളുടെയും സഹകരണത്തോടെ ശ്രീ ശാരദോത്സവവും വിജ്ഞാനോത്സവവും
എസ് എൻ ഡി പി യോഗം ചെങ്ങന്നൂർ യൂണിയൻ പ്രാർത്ഥനാ ഹാളിൽ നടത്തി.യൂണിയൻ അഡ്മിനിസ്ട്രേറ്റർ സുരേഷ് പരമേശ്വരൻ അധ്യക്ഷത വഹിച്ച ശാരദോത്സവത്തിന്റെ ഉദ്ഘാടനം എസ് എൻ ട്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം
പ്രീതി നടേശൻ നിർവഹിച്ചു .
വൈദികയോഗം ചെങ്ങന്നൂർ യൂണിയന്റെ നേതൃത്വത്തിൽ മഹാ ഗുരുപൂജ, ശാരദ പൂജ, തൂലിക പൂജ എന്നിവ നടന്നു. യോഗത്തിൽ യൂണിയൻ വനിതാ സംഘം സൈബർ സേന, പെൻഷനേഴ്സ് കൗൺസിൽ തുടങ്ങിയ പോഷക സംഘടനകളുടെ ഭാരവാഹികളും മേഖലാതല ഭാരവാഹികളും വിവിധ ശാഖകളിൽ നിന്ന് ശാഖ പ്രവർത്തകരും പോഷക സംഘടന പ്രവർത്തകരും കൂടാതെ നൂറുകണക്കിന് കുട്ടികളും പരിപാടിയിൽ പങ്കെടുത്തു.
വൈദിക യോഗം പ്രസിഡന്റ് സൈജു ശാന്തികൾ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











