NEWS
ശ്രീ സത്യസായി ജന്മശതാബ്ദി വർഷ സമാപനചടങ്ങുകൾ നവംബർ 1 മുതൽ, 23 വരെ ചെങ്ങന്നൂരിൽ
31/10/2025 12:51 PM IST
nila

ചെങ്ങന്നൂർ: ശ്രീ സത്യസായി ബാബയുടെ ജന്മശതാബ്ദി ആഘോഷങ്ങളുടെ സമാപനചടങ്ങുകൾ നവംബർ 1 മുതൽ 23 വരെ വിവിധ പരിപാടികളോടെ ആചരിക്കും. ശ്രീ സായി രുദ്രായനം , സായി ജ്യോതി പ്രയാണം , മെഡിക്കൽ ക്യാമ്പുകൾ , വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചുള്ള മൂല്യബോധന ക്ലാസുകൾ ഭക്ഷ്യകിറ്റുകളുടെ വിതരണം , അംഗൻ വാടികളിലും ബാലാശ്രമങ്ങളിലും അന്നദാനം തുടങ്ങി വിവിധ പരിപാടികൾ ശതാബ്ദി ആഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. എല്ലാ ദിവസവും സായി ഭാഗവതം , തപോവനം ശ്രീ സത്യസായി സച്ചരിതം ഇവയുടെ പാരായണം സത്യസായി സമിതി ഹാളിൽ നടക്കും.. വൈകിട്ട് നാലു മണി മുതൽ ഭക്തജനങ്ങൾക്ക് ആരാധനയ്ക്കും പൂജയ്ക്കുമുള്ള സൗകര്യം സമിതി മന്ദിരത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











