04:48pm 12 November 2026
NEWS
ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം 2025 പ്രഖ്യാപിച്ചു.
13/01/2026  06:13 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ശ്രീരാമകൃഷ്ണ സേവാ പുരസ്കാരം 2025 പ്രഖ്യാപിച്ചു.

കൊച്ചി : കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം  ഏർപ്പെടുത്തിയ  " ശ്രീരാമൃഷ്ണ സേവാ പുരസ്ക്കാരം 2025 "  പശ്ചിമ ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദ് ബോസിന് . സാമൂഹിക , സാഹിത്യ, സേവന മേഖലയിൽ നൽകിയ  സമഗ്രസംഭാവനയ്ക്കാണ്  പുരസ്ക്കാരം നൽകുന്നത്. നിർധനനായ കിടപ്പു രോഗികൾക്ക്  വേണ്ടി പ്രവർത്തിക്കുന്ന കടുങ്ങല്ലൂർ സേവാഭാരതി സംഘടനയ്ക്ക് സാമൂഹൃ സേവനത്തിനുള്ള  "ശ്രീരാമകൃഷ്ണ സേവാ " പുരസ്ക്കാരവും നൽകും  പതിനായിരം രൂപയും പ്രശസ്തിപത്രവും ,ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ട്രസ്റ്റ്  ഭാരവാഹികളായ സി.എസ്. മുരളീധരൻ, പി. കുട്ടികൃഷ്ണൻ, വി. രാജീവ്, ഹണി എസ് ഗോപി, സി.ജി. രാജഗോപാൽ  എന്നിവർ അടങ്ങുന്ന  അംഗങ്ങളാണ്  പുരസ്ക്കാര ജേതാക്കളെ തിര ഞ്ഞെടുത്തത്. കലൂർ ശ്രീരാമകൃഷ്ണ സേവാശ്രമം ഹാളിൽ ജനുവരി 22 - ന് വ്യാഴാഴ്ച്ച വൈകീട്ട്  5 ന് നടക്കുന്ന 43 മത് വാർഷിക ചടങ്ങിൽ മാതാ അമൃതാനന്ദമയീ മഠം സെക്രട്ടറി ജനറൽ സ്വാമി പൂർണ്ണാമൃതാനന്ദ പുരി പുരസ്ക്കാരം  സമർപ്പിക്കും

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img