02:18pm 12 November 2026
NEWS
സമഗ്ര സേവ കൗൺസിലിന്റെ സേവ രത്ന പുരസ്‌കാരം ശ്രീനിവാസൻ ഇടമനക്ക്
06/01/2026  10:45 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
 സമഗ്ര സേവ കൗൺസിലിന്റെ സേവ രത്ന പുരസ്‌കാരം ശ്രീനിവാസൻ ഇടമനക്ക്


   കൊച്ചി : സമഗ്ര സേവ കൗൺസിൽ നൽകുന്ന സേവ രത്ന പുരസ്‌കാരം ശ്രീനിവാസൻ ഇടമനക്ക് സമ്മാനിച്ചു. സാമൂഹ്യ സേവനത്തിലും പ്രകൃതി സംരക്ഷണത്തിലും അദ്ദേഹത്തിന്റെ അഹോരാത്ര പ്രയത്നങ്ങൾക്ക് കേരള, തമിഴ്നാട്, കർണാടക, തെലുങ്കനാ, ആന്ധ്ര എന്നീ സംസ്ഥാനങ്ങളിലെ പ്രേത്യേക ജൂറികൾ ഈ അവാർഡിന് അദ്ദേഹത്തെ തിരഞ്ഞെടുത്തു.

കേരള റിവർ പ്രൊട്ടക്ഷൻ കൗൺസിൽ മുൻ സെക്രട്ടറി, പെരിയാർ പ്രൊട്ടക്ഷൻ, ഗ്രീൻ മൂവ്മെന്റ് തുടങ്ങിയ സംഘടനകളിലെ അദ്ദേഹത്തിന്റെ പ്രവർത്തന മികവും, ജനവാസ കേന്ദ്രങ്ങളിലും വീടുകളുടെ സമീപ പ്രദേശങ്ങളിലും ഉണങ്ങിയ ഇലകളും മര അവശിഷ്ടങ്ങളും കത്തിക്കുന്നത് തടയുന്നതിനുള്ള അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഈ അവാർഡിന് അർഹനാവാൻ സാധിച്ചതിൽ പങ്ക് വഹിച്ചിട്ടുണ്ട്.

2025 ഡിസംബർ 30ന് തൃപ്പൂണിത്തുറ കുത്തമ്പലത്ത് നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ ശ്രീനിവാസൻ ഇടമൻ സൗത്ത് ഇന്ത്യൻ സമഗ്ര പുരസ്കാരം വാങ്ങിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img