01:30am 18 January 2026
NEWS
ശ്രീകുമാരൻ തമ്പിക്ക് പത്മ പുരസ്കാരം നൽകണം
27/11/2025  05:42 PM IST
നാസർ
ശ്രീകുമാരൻ തമ്പിക്ക് പത്മ പുരസ്കാരം നൽകണം

കണ്ണൂർ: മലയാള ഭാഷയുടെ മാദക ഭംഗി ചലച്ചിത്ര ഗാനങ്ങളിലൂടെ മലയാളിക്ക് സമ്മാനിച്ച പ്രശസ്ത കവിയും ഗാനരചയിതാവും സിനിമാ രംഗത്തെ സകല കലാ വല്ലഭനുമായ ശ്രീകുമാരൻ തമ്പിയെ പത്മ പുരസ്കാരം നൽകി ആദരിക്കണമെന്ന് കണ്ണൂർ വേവ്സും നീലാംബരി മ്യൂസിക്ക് ക്ലബ്ബും
അധികൃതരോട് ആവശ്യപ്പെട്ടു. ഹൃദയ സരസ്സിലെ പ്രണയ പുഷ്പമായി ജനഹൃദയങ്ങളിൽ കുടികൊള്ളുന്ന ശ്രീകുമാരൻ തമ്പിക്ക് പത്മ പുരസ്കാരം നൽകി രാജ്യം അദ്ദേഹത്തെ ആദരിക്കണമെന്ന്പ്രസിഡൻ്റ് കെ.പി ശ്രീശൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് പ്രമേയത്തിലൂടെ അധികൃതരുടെ ശ്രദ്ധയിൽ പ്പെടുത്തിയത്. എം.സി സുരേഷ് കുമാർ, ഒ. എൻ രമേശൻ, ശ്യാം നാരായണൻ, ജ്യോതി പ്രകാശ് എന്നിവർ പ്രസംഗിച്ചു. പി. എം. ആർ അഷറഫ് സ്വാഗതവും പി. ദിനേശൻ നന്ദിയും പറഞ്ഞു

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img