12:05am 18 January 2026
NEWS
ശ്രീകുമാരൻ തമ്പി നൈറ്റ് 30 ന്
25/11/2025  04:21 PM IST
Nasar
ശ്രീകുമാരൻ തമ്പി നൈറ്റ് 30 ന്


കണ്ണൂർ : കണ്ണൂരിലെ സാംസ്കാരിക രംഗത്ത് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിക്കൊണ്ടിരിക്കുന്ന കണ്ണൂർ വേവ്സ് കലാ സാംസ്കാരിക ചാരിറ്റബിൾ ട്രസ്റ്റിൻ്റെ കീഴിലുള്ള നീലാംബരി വേവ്സ് മ്യൂസിക്ക് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശ്രീകുമാരൻ തമ്പി നൈറ്റ് 30 ന്.
കണ്ണൂർ ജവഹർ ലൈബ്രറി ഓഡിറ്റോറിയത്തിൽ വൈകീട്ട് 5 ന് നടക്കുന്ന ചടങ്ങിൽ കണ്ണൂർ വേവ്സിൻ്റെ രക്ഷാധികാരി കൂടിയായ പ്രശസ്ത ഗാനരചയിതാവും എഴുത്തുകാരനും സംവിധായകനും നിർമ്മാതാവു കൂടിയായ മലയാളത്തിൻ്റെ ബഹുമുഖ പ്രതിഭയായ ശ്രീകുമാരൻ തമ്പിയെ ചടങ്ങിൽ ആദരിക്കുമെന്ന് വേവ്സ് പ്രസിഡൻ്റ് കെ.പി ശ്രീശൻ അറിയിച്ചു.
കണ്ണൂരിലെ മികച്ച വ്യവസായിക്കുള്ള പി.പി ലക്ഷ്മണൻ സ്മാരക പുരസ്കാരം വ്യവസായ പ്രമുഖനും കെ.കെ ഗ്രൂപ്പ് ചെയർമാനുമായ കെ.കെ മോഹൻ ദാസിന് സമ്മാനിക്കും.
ശ്രീകുമാരൻ തമ്പി രചിച്ചതും സംഗീത സംവിധാനം നിർവ്വഹിച്ചതുമായ പാട്ടുകളുടെ "ഗാന" മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ ശ്രീകുമാരൻ തമ്പി ചടങ്ങിൽ സമ്മാനിക്കും.
സാമൂഹിക, സാംസ്കാരിക, ചലച്ചിത്ര രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന പരിപാടിയിൽ
സംഗീത കലാക്ഷേത്രം വിദ്യാർഥികൾ ശ്രീകുമാരൻ തമ്പിയുടെ ഗാനങ്ങൾ കോർത്തിണക്കിയ നൃത്ത ശില്പവും അവതരിപ്പിക്കും.
എം.സി സുരേഷ് കുമാർ, ഒ. എൻ രമേശ്, ശ്യാം നാരായണൻ, കെ. ജ്യോതി പ്രകാശ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kannur
img