
ശ്രീകല സുഖാദിയയുടെ കൊങ്കണി പുസ്തകം ഗുർപ്പാളെ എന്ന പുസ്തകത്തിൻ്റെ പ്രകാശനം കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ എസ് ഭാസ്കറിന് നൽകി മേയർ അഡ്വ എം അനിൽകുമാർ നിർവഹിക്കുന്നു
കൊച്ചി: എഴുത്തുകാരി ശ്രീകല സുഖാദിയയുടെ കൊങ്കണി ഭാഷയിൽ എഴുതിയ ഗുർപ്പാളെ എന്ന ബാലസാഹിത്യ കൃതിയുടെ പ്രകാശനവും കൊങ്കണി മാന്യ ദിവസാചരണവും കൊച്ചി മേയർ അഡ്വ എം അനിൽകുമാർ നിർവഹിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് ആർ എസ് ഭാസ്കർ പുസ്തകം ഏറ്റുവാങ്ങി. എറണാകുളം ബി ടി എച്ചിൽ നടന്ന സമ്മേളനത്തിൽ കൊങ്കണി സാഹിത്യ അക്കാദമി ചെയർമാൻ ഗോവിന്ദ് നായ്ക് അധ്യക്ഷനായി. പ്രൊഫ ജി മോഹന റാവു പുസ്തക പരിചയം നടത്തി. ശരത്ചന്ദ്ര ഷേണായ് , പി എൻ കൃഷ്ണൻ , എം എൻ മദന ഷേണായ് , കൊങ്കണി സാഹിത്യ അക്കാദമി മെമ്പർ സെക്രട്ടറി ഡി ഡി നവീൻകുമാർ , എൻ കെ പ്രഭാകരനായ്ക് , ഗ്രന്ഥകർത്താവ് ശ്രീകല സുഖാദിയ എന്നിവർ പ്രസംഗിച്ചു.
Photo Courtesy - Google








