
മാന്നാർ.എസ് എൻ ഡി പി യൂണിയൻ 3711-നമ്പർ കുളഞ്ഞികാരാഴ്മ ഗുരുദേവ മന്ദിരത്തിൽ ശ്രീനാരായണ ധർമ്മചര്യ യജ്ഞവും ശ്രീനാരായണ മാസാചരണവും ചിങ്ങം ഒന്ന് മുതൽ കന്നി 09വരെ നടത്തും. ചിങ്ങം ഒന്നാം തീയതി (ഓഗസ്റ്റ് 17 ന് )ഗുരുദേവ മന്ദിരത്തിൽ ഗുരുഹവനം, പതാക ഉയർത്തൽ എന്നിവ ശാഖയോഗം പ്രസിഡന്റ് എം ഉത്തമൻ നിർവഹിക്കും. വൈകുന്നേരം അഞ്ച് മണിക്ക് മാന്നാർ എസ്എൻഡിപി യൂണിയൻ കൺവീനർ അനിൽ പി ശ്രീരംഗത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗത്തിൽ മാന്നാർ എസ്എൻഡിപി യൂണിയൻ ചെയർമാൻ കെ എം ഹരിലാൽ ഉത്ഘാടനകർമ്മം നിർവഹിക്കും. വൈദിക യോഗം മാന്നാർ യൂണിയൻ കൺവീനർ ജയദേവൻ ശാന്തി അനുഗ്രഹ പ്രഭാഷണം നടത്തും. മാന്നാർ യൂണിയൻ ജോയിന്റ് കൺവീനർ പുഷ്പ ശശികുമാർ, അഡ്മിനിസ്ട്രേറ്റീവ് കമ്മറ്റി അംഗങ്ങളായ രാധാകൃഷ്ണൻ പുല്ലാമഠത്തിൽ, രാജേന്ദ്രപ്രസാദ്, അമൃത, ഹരി പാലമൂട്ടിൽ, പി ബി സൂരജ്, അനിൽ കുമാർ റ്റി കെ, വനിതാ സംഘം യൂണിയൻ ചെയർപേഴ്സൻ ശശികല രഘുനാഥ്, വൈസ് ചെയർപേഴ്സൻ ബിനി സതീശൻ, കൺവീനർ ലേഖ വിജയകുമാർ, ബുധനൂർ മേഖല ചെയർമാൻ വിക്രമൻ ദ്വാരക, വനിതാ സംഘം കേന്ദ്ര സമിതി അംഗം സിന്ധു സോമരാജൻ, വനിതാ സംഘം ബുധനൂർ മേഖല ചെയർപേഴ്സൻ രജിത പ്രസാദ്,ശാരദ വിലാസം വനിതാ സംഘം പ്രസിഡന്റ് സുജ സുരേഷ്, വൈസ് പ്രസിഡന്റ് സ്വപ്ന അശോക്, സെക്രട്ടറിയും ധർമ്മചര്യ യജഞo കോർഡിനേറ്റരും ആയ അജിത രഘു, യുത്ത് മൂവ്മെന്റ് യൂണിയൻ പ്രസിഡന്റ് വിധു വിവേക്, സെക്രട്ടറി ബിനുരാജ്, തുടങ്ങിയവർ ആശംസപ്രസംഗം നടത്തും.ശാഖ പ്രസിഡന്റ് എം ഉത്തമൻ സ്വാഗതവും വൈസ് പ്രസിഡന്റ് വി. വിവേകാനന്ദൻ കൃതഞ്ഞത യും പറയും. ചിങ്ങം ഒന്ന് മുതൽ ശ്രീമത് ബോധനന്ദ സ്വാമി സമാധി ദിനമായ കന്നി ഒൻപത് വരെയുള്ള എല്ലാ ദിവസങ്ങളിലും വൈകുന്നേരം 5.30 മുതൽ 7.30 വരെ പ്രാർത്ഥന, ഗുരുദേവ കൃതികളുടെ ആലാപനം, പ്രഭാഷണങ്ങൾ, സത് സംഗo എന്നിവ ഉണ്ടായിരിക്കും. യജ്ഞകാലയളവിൽ ഗുരുദേവകൃതികളുടെ സമ്പൂർണ ആലാപനം പൂർത്തിയാക്കും.










