
ടെഹ്റാൻ: ഇസ്രയേലിനായി ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് ഇറാനിൽ ഒരാളെ വധശിക്ഷയ്ക്ക് വിധേയനാക്കി. കൗറൂഷ് കീവാനി എന്നയാളെയാണ് വധിച്ചത്. ഇസ്രയേലും അമേരിക്കയും തമ്മിലുള്ള സംഘർഷം ശക്തമായതിന് ശേഷം ആദ്യമായാണ് ഒരാളെ ചാരവൃത്തി ആരോപിച്ച് വധശിക്ഷയ്ക്ക് വിധേയമാക്കുന്നത്.
കഴിഞ്ഞ ജൂണിൽ ഇസ്രയേലുമായി നടന്ന 12 ദിവസത്തെ യുദ്ധത്തിനിടെയാണ് കീവാനിയെ പിടികൂടിയത്. രാജ്യത്തെ അതീവ സുരക്ഷാ പ്രാധാന്യമുള്ള കേന്ദ്രങ്ങളുടെ ചിത്രങ്ങളും രഹസ്യ വിവരങ്ങളും ഇസ്രയേലിന്റെ ചാരസംഘടനയായ മൊസാദിന് കൈമാറിയെന്നതാണ് ഇയാൾക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം. ടെൽ അവീവ് ഉൾപ്പെടെ ആറ് യൂറോപ്യൻ രാജ്യങ്ങളിൽ മൊസാദ് ഏജന്റുമാരിൽ നിന്ന് പരിശീലനം നേടിയതായും റിപ്പോർട്ടുകളുണ്ട്. ഇയാളെ ബുധനാഴ്ച രാവിലെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഇതിനോടൊപ്പം, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇസ്രയേൽ ചാരപ്രവർത്തനങ്ങളെ തടയാൻ ഇറാൻ ശക്തമായ നിരീക്ഷണവും നടപടികളും തുടരുകയാണ്. 2024 ജനുവരിയിലും മൊസാദുമായി ബന്ധമുണ്ടെന്നാരോപിച്ച് നാലുപേരെ ഇറാൻ വധശിക്ഷയ്ക്ക് വിധേയരാക്കിയിരുന്നു.











