
ചെങ്ങന്നൂർ: ഐ എച്ച് ആർ ഡി യുടെ കീഴിലുള്ള ചെങ്ങന്നൂർ എഞ്ചിനീയറിംഗ് കോളേജിൽ ഒന്നാം വർഷ ബി ടെക് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (OE/ മാനേജ്‌മെന്റ്) ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (മാനേജ്‌മെന്റ്) കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്ങ് ബ്രാഞ്ചിൽ (SC/BX/LA) കാറ്റഗറിയിലും സ്പോട്ട് അഡ്മിഷൻ നടത്തുന്നു. 2025-26 ൽ പ്രവേശന പരീക്ഷ കമ്മീഷണർ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള താല്പര്യമുള്ള വിദ്യാർത്ഥികൾ പ്രവേശന പരീക്ഷയുടെ റാങ്ക് സർട്ടിഫിക്കറ്റും യോഗ്യത തെളിയിക്കുന്നതിനുള്ള ഇതര സർട്ടിഫിക്കറ്റുകളും സഹിതം 11, 12. എന്നീ തീയതികളിൽ രാവിലെ 10.00 മണിക്ക് ഓഫീസിൽ ഹാജരാകേണ്ടതാണ്.
കീം കാരുടെ അഭാവത്തിൽ നോൺ കീം കാരേയും മാനേജ്‌മന്റ് സീറ്റിൽ പരിഗണിക്കും
ഫോൺ നമ്പർ : 8848922404, 7559889802, 0479 2454125











