08:45am 14 November 2026
NEWS
മയക്കുമരുന്നിന് പകരം യുവാക്കൾ തിരഞ്ഞെടുക്കേണ്ടത് കായികം മന്ത്രി പി. രാജീവ്
09/03/2026  07:08 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
മയക്കുമരുന്നിന് പകരം യുവാക്കൾ തിരഞ്ഞെടുക്കേണ്ടത് കായികം മന്ത്രി പി. രാജീവ്
HIGHLIGHTS

കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘടനവും 400 മീറ്റർ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനവും മന്ത്രി പി. രാജീവ് നിർവഹിക്കുന്നു.

കൊച്ചി: “മയക്കുമരുന്നിന് പകരമായി യുവാക്കൾ തിരഞ്ഞെടുക്കേണ്ടത് കായികമാണ്. അത്‌ലറ്റിക് ഗ്രൗണ്ടുകൾ ആരോഗ്യകരമായ കായിക സംസ്കാരം വളർത്താൻ സഹായിക്കും,” എന്ന് വ്യവസായ-നിയമ-കയർ വകുപ്പ് മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) അന്താരാഷ്ട്ര നിലവാരത്തിലുള്ള നാചുറൽ ഫുട്ബോൾ ടർഫിന്റെ ഉദ്ഘടനവും 400 മീറ്റർ അന്താരാഷ്ട്ര നിലവാരത്തിലുള്ള സിന്തറ്റിക് അത്‌ലറ്റിക് ട്രാക്കിന്റെ ആദ്യഘട്ട നിർമ്മാണ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരള സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് അനുവദിച്ച 10 കോടി രൂപയുടെ ധനസഹായത്തോടെ സ്‌പോർട്സ് കേരള ഫൗണ്ടേഷന്റെ നേതൃത്വത്തിലാണ് പദ്ധതികൾ നടപ്പിലാക്കുന്നത്.

കുസാറ്റ് വൈസ് ചാൻസലർ ഡോ. എം. ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. കുസാറ്റ് സിൻഡിക്കേറ്റ് അംഗം ഡോ. ശശി ഗോപാലൻ, രജിസ്ട്രാർ ഡോ. അരുണ്‍ എ. യു., സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ഡയറക്ടർ വിഷ്ണുരാജ് പി., ഐ.എ.എസ്., കേരള സംസ്ഥാന സ്പോർട്സ് കൌൺസിൽ മുൻ പ്രസിഡന്റ് ഒളിമ്പ്യൻ മേഴ്‌സി കുട്ടൻ,ചീഫ് എഞ്ചിനീയർ അനിൽകുമാർ പി. കെ., കുസാറ്റ് വിദ്യാർത്ഥി യൂണിയൻ ചെയർപേഴ്സൺ ഋതുപർണ ജെ. ബി എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ഉദ്ഘാടന ചടങ്ങിന് ശേഷം പുതുതായി നിർമ്മിച്ച ഫുട്ബോൾ ടർഫിൽ കുസാറ്റ് വിദ്യാർഥികൾ പങ്കെടുക്കുന്ന ഫുട്ബോൾ ടൂർണമെന്റും മന്ത്രി കിക്ക് ഓഫ് ചെയ്തു തുടക്കമിട്ടു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img