
കലൂർ ലിറ്റിൽ ഫ്ളവർ യു.പി.സ്കൂളിൽ നടന്ന സ്പോട്സ് കിറ്റുകളുടെ വിതരണം ടി.ജെ. വിനോദ് MLA ഉൽഘാടനം ചെയ്യുന്നു. ഫിനിക്സ് പ്രസിഡന്റ് ടെൻസൻ ജോർജ് സ്കൂൾ പ്രധാന അധ്യാപിക ഷീബ, ഓർഗനൈസർ ഹാജിറ അഷറഫ് എന്നിവർ സമീപം.
സ്പോട്സ് കിറ്റ് വിതരണം:- എറണാകുളം സോഷ്യൽ സർവ്വിസ് സൊസൈറ്റി ഫിനിക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തിൽ സ്പോട്സ്കിറ്റുകൾ വിതരണം ചെയ്തു. കലുർ ലിറ്റിൽ ഫ്ളവർ യു.പി.സ്കുളിൽ സംഘടിപ്പിച്ച ചടങ്ങിൽ വെച്ച് ടി.ജെ. വിനോദ് MLA സ്പോട്സ് കിറ്റുകളുടെ വിതരണം ഉൽഘാടനം ചെയ്തു. ഫിനിക്സ് പ്രസിഡന്റ് ടെൻ സൺ ജോർ ജ് അധ്യക്ഷത വഹിച്ചു. ഫ ഫീനിക്സ് പ്രിമിയർ ലീഗ് ഫുട്ബോൾ നാത്തി സമാഹരിച്ച തുകയിൽ നിന്നും പത്ത് സ്കൂളുകൾക്കു കൂടി സ്പോട്സ് കിറ്റുകൾ വിതരണം ചെ യ്യുമെന്ന് അധ്യക്ഷ പ്രസംഗത്തിൽ പ്രസിഡന്റ് ടെൻസൺ ജോർജ് പറഞ്ഞു. സ്കൂൾ പ്രധാന അധ്യാപിക ഷീബ Esss വില്ലേജ് ഓർഗനൈസർ ഹാജിറ അഷറഫ്, ചെയർ പേഴ്സൺ ബ്രിജിത്ത് അശ്വിൻ, ജയ, സോണി ജോസഫ്,കെ.ജെ. ഡൊമിനിക് തുടങ്ങിയവർ പ്രസംഗിച്ചു..








