03:31am 10 November 2026
NEWS
കായികവകുപ്പിൻ്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര എറണാകുളത്ത്
22/05/2025  07:44 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കായികവകുപ്പിൻ്റെ ലഹരി വിരുദ്ധ സന്ദേശ യാത്ര എറണാകുളത്ത്

മൂവാറ്റുപുഴ: സംസ്ഥാന കായിക വകുപ്പ് സംഘടിപ്പിക്കുന്ന കിക്ക് ഡ്രഗ്സ്, സേ യെസ് ടു സ്പോർട്സ് ലഹരി വിരുദ്ധ സന്ദേശ യാത്ര ഇന്ന് (23-05-2025, വെള്ളി) എറണാകുളം ജില്ലയിൽ പര്യടനം നടത്തും. രാവിലെ 6.30ന് മൂവാറ്റുപുഴ കക്കാടശ്ശേരി പാലത്തിനു സമീപത്തുനിന്ന് ആരംഭിക്കുന്ന മാരത്തോണോടെ പര്യടനത്തിന് തുടക്കമാകും.  മാത്യു കുഴൽനാടൻ എം.എൽ.എ മാരത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും.  വിമലഗിരി സ്കൂൾ, റോട്ടറി ക്ലബ് വഴി  ബൈപ്പാസിൽ കടക്കുന്ന മാരത്തോൺ 10 കിലോമീറ്റർ ദൂരം പിന്നിട്ട് മൈ ജി ഷോറൂം പരിസരത്തു ഫിനിഷ് ചെയ്യും. തുടർന്ന് രാവിലെ 8 മണിക്ക്കോതമംഗലം  മുനിസിപ്പൽ ഓഫീസ് പരിസരത്തുനിന്ന് ആരംഭിക്കുന്ന വാക്കത്തോണിന് കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ നേതൃത്വം നൽകും. ആന്റണി ജോൺ എം.എൽ.എ വാക്കത്തോൺ ഫ്ലാഗ് ഓഫ് ചെയ്യും. വാക്കത്തോൺ കോതമംഗലം സെന്റ് തോമസ് ഹാളിൽ സമാപിക്കും. തുടർന്ന് പൊതുസമ്മേളനം നടക്കും. കളിക്കളം വീണ്ടെടുക്കൽ പദ്ധതിയുടെ ഭാഗമായി ജില്ലയിലെ വിവിധ കളിക്കളങ്ങൾ സന്ദർശിക്കുന്ന മന്ത്രി കായികതാരങ്ങൾക്ക് സ്പോർട്സ് കിറ്റുകൾ വിതരണം ചെയ്യും. ഉച്ചക്കുശേഷം 2.30ന് എറണാകുളം ടൗൺ ഹാളിലെ ഇ.എം.എസ് ഹാളിൽ സംഘടിപ്പിക്കുന്ന മുഖാമുഖത്തിൽ കായിക മേഖലയിലെ പ്രമുഖ വ്യക്തികളുമായി മന്ത്രി  ചർച്ച നടത്തും. പര്യടനത്തിന്റെ സമാപനത്തിന് മുന്നോടിയായി മറൈൻ ഡ്രൈവിൽ നിന്നും ദർബാർ ഹാൾ ഗ്രൗണ്ടിലേക്ക് വാക്കത്തോൺ നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തോടെ ലഹരിവിരുദ്ധ സന്ദേശയാത്രയുടെ എറണാകുളം ജില്ലയിലെ പര്യടനം സമാപിക്കും.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img