12:29pm 13 November 2026
NEWS
'സ്പിരിറ്റ് ഓഫ് ഖത്തർ 96' ലോക പവർബോട്ട് കിരീടം സ്വന്തമാക്കി
11/11/2025  05:59 PM IST
nila
സ്പിരിറ്റ് ഓഫ് ഖത്തർ 96 ലോക പവർബോട്ട് കിരീടം സ്വന്തമാക്കി

ദോഹ/വാഷിംഗ്ടൺ : ഖത്തറിന്റെ “സ്പിരിറ്റ് ഓഫ് ഖത്തർ 96” ടീം അമേരിക്കയിലെ ഫ്ലോറിഡയിൽ കീ വെസ്റ്റിൽ നടന്ന 44-ാമത് ലോക പവർബോട്ട് ചാമ്പ്യൻഷിപ്പിൽ ഖത്തർ വിജയം കുറിച്ചു. ഷെയ്ഖ് ഹസൻ ബിൻ ജാബർ അൽ താനിയും ബ്രിട്ടീഷ് സഹപൈലറ്റായ സ്റ്റീവ് കർട്ടിസും നയിച്ച ടീമിനാണ്  അഭിമാനനേട്ടം.
ടൂർണമെന്റിലെ എക്സ്ട്രീം വിഭാഗത്തിലെ മൂന്നാമത്തെ പ്രധാന റേസ് ജയിച്ചതോടെ ഖത്തർ ടീം ലോകചാമ്പ്യൻ പട്ടം സ്വന്തമാക്കി. ചാമ്പ്യൻഷിപ്പിന്റെ ആദ്യ മത്സരമായ ട്രൂമാൻ വാട്ടർഫ്രണ്ട് കപ്പിലും രണ്ടാം പ്രധാന മത്സരമായ സതേൺ കണ്ടിനന്റൽ കപ്പിലും വിജയിച്ച ഖത്തർ ടീം ഫൈനൽ മത്സരത്തിൽ കാങ്കറർ റിപ്പബ്ലിക് കപ്പ് കിരീടം സ്വന്തമാക്കി.
ഫ്ലോറിഡയിൽ നടന്ന UIM F1H2O വേൾഡ് ചാമ്പ്യൻഷിപ്പ് മൂന്ന് പ്രധാന റേസുകളാണ് ഉൾക്കൊള്ളുന്നത്: ട്രൂമാൻ വാട്ടർഫ്രണ്ട് കപ്പ്, സതേൺ കണ്ടിനന്റൽ കപ്പ്, കാങ്കറർ റിപ്പബ്ലിക് കപ്പ്. ഈ മൂന്ന് മത്സരങ്ങളുടെ സമഗ്രഫലമാണ് ചാമ്പ്യൻ പട്ടം നിശ്ചയിച്ചത്.
11 വർഷത്തിന് ശേഷം പവർബോട്ട് ലോകചാമ്പ്യൻഷിപ്പിലേക്ക് ഖത്തർ ടീം മടങ്ങിവരികയും, മുൻ വിജയങ്ങളുടെ ഓർമ്മകൾ പുതുക്കുകയും ചെയ്തു. ഖത്തർ കായിക–യുവജനകാര്യ മന്ത്രാലയത്തിന്റെ പിന്തുണയോടെയാണ് ഈ തിരിച്ചുവരവ് സാധ്യമായത്.
ഈ കിരീടം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ട്. മന്ത്രാലയത്തിന്റെ ശക്തമായ പിന്തുണ ഇല്ലായിരുന്നുവെങ്കിൽ ഈ നേട്ടം സാധ്യമാകുമായിരുന്നില്ല, എന്നും അദ്ദേഹം വ്യക്തമാക്കി. കായിക–യുവജനകാര്യ മന്ത്രി ഷെയ്ഖ് ഹമദ് ബിൻ ഖലീഫ ബിൻ അഹ്മദ് അൽ താനിയുടെ നേതൃത്വത്തിലുള്ള മന്ത്രാലയം ടീമിനെ പൂർണ്ണമായി പിന്തുണച്ചതായും 
ടീം ക്യാപ്റ്റൻ ഷെയ്ഖ് ഹസൻ ബിൻ ജാബർ അൽ താനി
 പറഞ്ഞു
അടുത്ത സീസണിലും ടീമിന് കൂടുതൽ നേട്ടങ്ങൾ നേടാനാകുമെന്ന് ഷെയ്ഖ് ഹസൻ പ്രത്യാശ പ്രകടിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img