06:25pm 29 October 2026
NEWS
പ്രാചീന ഖത്തറികളുടെ അസ്ഥികൂടങ്ങളിൽ സ്പൈന ബിഫിഡ രോഗാവസ്ഥ കണ്ടെത്തി
29/10/2026  04:51 PM IST
nila
പ്രാചീന ഖത്തറികളുടെ അസ്ഥികൂടങ്ങളിൽ സ്പൈന ബിഫിഡ രോഗാവസ്ഥ കണ്ടെത്തി

 


​ദോഹ: ഖത്തറിലെ ഉമ്മുൽ മാ, അൽ ഖർസഅ എന്നിവിടങ്ങളിൽ നടന്ന് പുരാവസ്തു ഖനനത്തിൽ കണ്ടെത്തിയ പ്രാചീന മനുഷ്യരുടെ അസ്ഥികൂടങ്ങളിൽ നട്ടെല്ലിനെ ബാധിക്കുന്ന ജന്മനാ ഉള്ള 'സ്പൈന ബിഫിഡ' (Spina Bifida) രോഗാവസ്ഥയുടെ ലക്ഷണങ്ങൾ കണ്ടെത്തി. സിദ്ര മെഡിസിനും ഖത്തർ മ്യൂസിയവും സംയുക്തമായി നടത്തിയ ഗവേഷണത്തിലാണ് ഈ അപൂർവ്വ കണ്ടെത്തൽ.
​നവീകൃത മെഡിക്കൽ ഇമേജിംഗ് സാങ്കേതികവിദ്യകളായ സി.ടി സ്കാനിംഗ്, 3D പ്രിന്റിംഗ്, മോളിക്യുലാർ റിസർച്ച് എന്നിവ ഉപയോഗിച്ചാണ് പുരാതന അവശിഷ്ടങ്ങൾക്ക് കേടുപാടുകൾ വരുത്താതെ ശാസ്ത്രസംഘം പഠനം നടത്തിയത്. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപ് ഖത്തറിൽ ജീവിച്ചിരുന്ന മനുഷ്യരുടെ ആരോഗ്യസ്ഥിതിയെയും ജീവിതരീതിയെയും കുറിച്ചുള്ള പുത്തൻ വിവരങ്ങളിലേക്ക് വെളിച്ചം വീശാൻ ഈ പഠനത്തിന് കഴിഞ്ഞതായി സിദ്ര മെഡിസിൻ പ്രധാന ഗവേഷക ഡോ. സാറ തോമി വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img