NEWS
ഹെൽമറ്റില്ലാതെ ബൈക്കിൽ അഭ്യാസം കാണിച്ച സ്‌പൈഡർമാന് പതിനയ്യായിരം രൂപ പിഴ
24/08/2025 04:28 PM IST
nila

ഹെൽമറ്റില്ലാതെ ബൈക്കിൽ അഭ്യാസം കാണിച്ച സ്‌പൈഡർമാന് പതിനയ്യായിരം രൂപ പിഴ. ഒഡിഷയിലെ റൂർക്കേലയിലാണ് സ്പൈഡർമാൻ വേഷം ധരിച്ച് ബൈക്കോടിച്ച യുവാവിന് പൊലീസ് പിഴ ചുമത്തിയത്. ഹെൽമറ്റ് ധരിക്കാതെ ബൈക്കോടിച്ചതിനായിരുന്നു പിഴ.
സ്‌പൈഡർമാന്റെ ഗെറ്റപ്പിൽ ഹെൽമറ്റ് ധരിക്കാതെ തിരക്കേറിയ തെരുവിലൂടെ അതിവേഗത്തിലായിരുന്നു യുവാവിന്റെ സഞ്ചാരം. മറ്റ് യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും യുവാവിന്റെ അഭ്യാസപ്രകടനം ശല്യമായി. ഇതിനെല്ലാം പുറമേ, സൈലൻസർ മോഡിഫൈ ചെയ്ത ബൈക്കിലായിരുന്നു അഭ്യാസം. ഇതോടെയാണ് പൊലീസ് ഇയാളെ പിടികൂടിയത്.
അഭ്യാസം നടത്തിയുള്ള യാത്രയ്ക്കിടെ ട്രാഫിക് പൊലീസിനെ കണ്ട യുവാവ് ഉടൻ ബ്രേക്കിട്ടു. തുടർന്നാണ് ട്രാഫിക് പൊലീസ് ഇയാളെ പിടികൂടിയത്. തുടർന്ന് പരിശോധനയ്ക്ക് ശേഷം 15,000 രൂപ പിഴയിടുകയായിരുന്നു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











