06:26am 30 April 2026
NEWS

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻചക്രം ഊരിത്തെറിച്ചു

12/09/2025  07:00 PM IST
nila
  പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻചക്രം ഊരിത്തെറിച്ചു

പറന്നുയരുന്നതിനിടെ വിമാനത്തിന്റെ പിൻചക്രം ഊരിത്തെറിച്ചു. ഗുജറാത്തിലെ കണ്ട്‌ല വിമാനത്താവളത്തിലാണ് സംഭവം. 75 യാത്രക്കാരുമായി മുംബൈയിലേക്ക് പോകുകയായിരുന്ന സ്പൈസ് ജെറ്റ് വിമാനത്തിന്റെ പിൻ ചക്രങ്ങളിൽ ഒരെണ്ണമാണ് ഊരിപോയത്. പിൻചക്രം ഊരിപ്പോയെങ്കിലും വിമാനം മുംബൈയിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു. യാത്രക്കാർ സുരക്ഷിതരെന്നാണ് റിപ്പോർട്ട്. 

വിമാനം പറന്നുയർന്നപ്പോൾ ഒരു കറുത്ത വസ്തു താഴേക്ക് വീഴുന്നത് കൺട്രോൾ ടവറിലെ ഉദ്യോഗസ്ഥർ ശ്രദ്ധിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ടയർ കണ്ടെത്തിയത്. വിമാനത്തിലെ പൈലറ്റിനെ ഇക്കാര്യം അറിയിച്ചശേഷം മുംബൈ വിമാനത്താവളത്തിൽ ജാഗ്രതാ നിർദേശം നൽകി. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു. യാത്രക്കാർ സുരക്ഷിതരാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും വിമാനക്കമ്പനി അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img