10:06am 12 August 2026
NEWS
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേഗമേകി സോഫ്റ്റ് വെയർ
10/08/2026  10:45 AM IST
nila
ജനകീയ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേഗമേകി സോഫ്റ്റ് വെയർ

 

ചെങ്ങന്നൂർ: സജി ചെറിയാൻ എംഎൽഎ യുടെ ഓഫീസിൽ ദിനംപ്രതി എത്തുന്ന അപേക്ഷകൾ പരിഹരിക്കുന്നതിന് വേഗം നൽകുന്നതിന് 
പുതിയ സോഫ്റ്റ് വെയർ തയ്യാർ.പ്രൊവിഡൻസ് എഞ്ചിനീയറിംഗ് കോളേജ് രണ്ടാം വർഷ സൈബർ സെക്യൂരിറ്റി വിദ്യാർത്ഥിയായ  കാർത്തിക് ജി പിള്ളയണ ആണ്  സോഫ്‌റ്റ് വെയർ നിർമ്മിച്ചത്.
എംഎൽഎ ഓഫീസിൽ എത്തുന്ന വിവിധ തരം അപേക്ഷകളും പരാതികളും രജിസ്റ്റർ ചെയ്യുന്നതിനും, അപേക്ഷയുടെ നിലവിലത്തെ സ്ഥിതി അറിയിക്കുന്നതിനും , വിവിധ വകുപ്പുകളിലെ ഓരോ ഉദ്യോഗസ്ഥർക്കുള്ള കത്തുകൾ അവരുടെ ലോഗിനിൽ നൽകുന്നതിനും.അപേക്ഷയുടെ വിവരങ്ങൾ അപേക്ഷകനെ മൊബൈൽ ഫോൺ സന്ദേശങ്ങൾ മുഖേന അറിയിക്കുന്നതിനുള്ള സംവിധാനം ഉൾപ്പടെ ഉള്ള ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ളതാണ് ഈ സോഫ്റ്റ്‌വെയർ
 എംഎൽഎ ഓഫീസ് സ്റ്റാഫ് ആയ  ജിബിൻ ഗോപിനാഥ് , പ്രിയ ദമ്പതികളുടെ മകനാണ് കാർത്തിക്.  സോഫ്റ്റ്‌വെയർ  സജി ചെറിയാൻ എം എൽ എ സ്വിച്ച് ഓൺ ചെയ്‌തു
ഫോട്ടോ >എംഎൽഎ ഓഫീസ് പ്രവർത്തനങ്ങൾക്ക്  വേണ്ടി കാർത്തിക് ജി പിള്ള നിർമ്മിച്ച സോഫ്റ്റ് വെയർ സജി ചെറിയാൻ എംഎൽഎ സ്വിച്ച് ഓൺ ചെയ്യുന്നു

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Alappuzha
img