
പുത്തൻകാവ് : ജനശ്രീ ഫ്രണ്ട്സ് ഓഫ് പുത്തൻകാവ്, ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് കൊച്ചി റിഫൈനറി എന്നിവയുടെ ആഭിമുഖ്യത്തിൽ നവംബർ 8
ശനിയാഴ്ച പുത്തൻകാവ് മെട്രോപൊലിത്തൻ ഹയർ സെക്കന്ററി സ്കൂളിൽ വച്ച്, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിദ്യാർത്ഥികൾക്കു വേണ്ടി മലയാള പ്രസംഗ മത്സരം നടത്തുന്നു. ഹൈസ്കൂൾ വിഭാഗത്തിന് ലഹരി വിഴുങ്ങുന്ന യൗവനം എന്ന വിഷയവും ഹയർ സെക്കന്ററി വിഭാഗത്തിന് സൈബർ കെണിയും യുവതയും എന്ന വിഷയവും ആണ് നിശ്ചയിച്ചിരിക്കുന്നത്. ഒരു സ്കൂളിൽനിന്ന് ഒരു വിഭാഗത്തിൽ രണ്ട് കുട്ടികൾക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ഫീസ് ഇല്ല. സ്കൂൾ മേലധികാരിയുടെ സാക്ഷ്യ പത്രം മത്സര സമയത്ത് ഹാജരാക്കണം. വിജയികൾക്ക് ഭാരത് പെട്രോളിയം നൽകുന്ന 20000 രൂപ ക്യാഷ് പ്രൈസും പ്രത്യേക സമ്മാനങ്ങളും ഉണ്ടായിരിക്കും. പങ്കെടുക്കുവാൻ താല്പര്യം ഉള്ളവർ ഒക്ടോബർ 31 നകം രജിസ്റ്റർ ചെയ്യണം.
ഉച്ചയ്ക്ക് ശേഷം നടക്കുന്ന ബോധവൽക്കരണ സെമിനാറിൽ ഓർത്തോഡോക്സ് സഭയുടെ ചെന്നൈ ഭദ്രസനാധിപൻ ഗീവർഗീസ് മാർ പീലക്സിനോസ് മെത്രാപ്പോലീത്ത അദ്ധ്യക്ഷത വഹിക്കും. പ്രസിദ്ധ മോട്ടിവേറ്റർ ഡോക്ടർ റൂബിൾ രാജ് ലഹരി, സൈബർ വിഷയങ്ങളിൽ ബോധവൽക്കരണ സന്ദേശം നൽകും. പ്രസംഗ മത്സര വിജയികൾക്കുള്ള സമ്മാനങ്ങൾ തദവസരത്തിൽ നൽകുന്നതാണ്. പുത്തൻകാവ് മെട്രോപോളിത്തൻ സ്കൂളും സെന്റ് ഡയോണിഷ്യസ് ഓർത്തോഡോക്സ് ഫെലോഷിപ്പും ഈ പരിപാടിയിൽ പങ്കാളിത്തം വഹിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 9747899863 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.











