
ചെങ്ങന്നൂർ: പേരിശേരി ഐഎച്ച്ആർ.ഡി കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ സംഘടിപ്പിച്ച ദ്വിദിന ടെക്നിക്കൽ ഫെസ്റ്റും എക്സിബിഷനും - സ്പെക്ട്ര 2കെ 26 - ആവേശകരമായ തുടക്കം.ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എൻ. സുധാമണി ഉദ്ഘാടനം ചെയ്തു. പുലിയൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. രതി അധ്യക്ഷത വഹിച്ചു. യുഎസ്റ്റി ഗ്ലോബൽ പ്രോഗ്രാം മാനേജരും എഴുത്തുകാരനും പ്രഭാഷകനുമായ നിപുൺ വർമ മുഖ്യപ്രഭാഷണം നടത്തി; 2025 ലെ കോളേജ് മാഗസിൻ പ്രകാശനവും
നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. മിഥുൻകുമാർ, ബ്ലോക്ക് മെംമ്പർ എം ജി . ശ്രീകുമാർ, മെംമ്പർ സുഭാഷ് പ്ലാവേലിൽ, പിറ്റിഎ പ്രതിനിധികൾ,മറ്റ് ഗവർണമെന്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ സന്നിഹിതരായി. ഐഎസ്ആർഒ, കെഎസ്ഇബി, ഫയർ ഫോഴ്സ്, എൻസിസി, പോസ്റ്റ് ഓഫീസ് തുടങ്ങിയ ഗവണ്മെന്റ് സ്ഥാപനങ്ങളുടെ എക്സിബിഷനോടൊപ്പം ഈ കോളജിലെയും മറ്റ് കോളജുകളിലെയും കുട്ടികളുടെ എക്സിബിഷൻ സ്റ്റാളുകളും ഗെയിം സോണുകളും ഉണ്ട്.അജു സൊല്യൂഷൻസ് റോബോട്ടിക്സ്, അകക്കാഴ്ച എന്നീ പ്രശസ്ത സ്റ്റാളുകളും കൂടാതെ ഇന്റർ കോളേജിയേറ്റ് പ്രൊജക്റ്റ് മത്സരവും പേപ്പർ പ്രസന്റേഷനും നടക്കുന്നു. മികച്ച അക്കാദമിക് വിദഗ്ധർ നയിക്കുന്ന സെമിനാറുകളും വർക്ക് ഷോപ്പുകളും ഉൾപ്പെടുന്നുവെന്നും പ്രവേശനം സൗജന്യമാണന്നും മേള ബുധനാഴ്ച സമാപിക്കുമെന്നും
പ്രിൻസിപ്പൽ വി.റ്റി. ശ്രീകല പറഞ്ഞു











