05:48pm 05 September 2026
NEWS
കൈക്കൂലി വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ
25/02/2025  05:28 PM IST
സണ്ണി ലുക്കോസ്
കൈക്കൂലി   വാങ്ങുന്നതിനിടെ സ്പെഷ്യൽ വില്ലേജ് ഓഫീസർ പിടിയിൽ

കോട്ടയം : കൈക്കൂലി വാങ്ങുന്നതിനിടെ  സ്‌പെഷ്യൽ വില്ലേജ് ഓഫിസർ പിടിയിൽ. കോട്ടയം മണിമല വെള്ളാവൂർ സ്‌പെഷ്യൽ വില്ലേജ് ഓഫിസർ അജിത്താണ്  പരാതിക്കാരനിൽ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിൽ വില്ലേജ് ഓഫിസർ ജിജു സ്‌കറിയയെ രണ്ടാം പ്രതിയായി  ചേർത്തിട്ടുണ്ട്.ഇന്ന് ഉച്ചയോടെയാണ് അജിത്തിനെ വില്ലേജ് ഓഫിസിൽ നിന്നും വിജിലൻസ് സംഘം പിടികൂടുന്നത്. സ്ഥലം പോക്കുവരവ് ചെയ്യുന്നതിനായി സ്ഥലം ഉടമയിൽ നിന്നും വില്ലേജ് ഓഫിസർ കൈക്കൂലി ആവശ്യപ്പെട്ടിരുന്നു. 5000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഈ തുകയുമായി പരാതിക്കാരൻ സ്‌പെഷ്യൽ വില്ലേജ് ഓഫിസറെ സമീപിക്കുകയായിരുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Kottayam
img