03:13am 11 November 2026
NEWS
നാലു സ്ത്രീകളുടെ തിരോധാനം അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക സംഘം
07/08/2025  07:11 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാലു സ്ത്രീകളുടെ തിരോധാനം അന്വേഷണം വേഗത്തിലാക്കാൻ പ്രത്യേക സംഘം

ആലപ്പുഴ : ദുരൂഹ സാഹചര്യത്തില്‍ നാല് സ്ത്രീകളെ കാണാതായ സംഭവ ത്തില്‍ നടപടികൾ വേഗത്തിലാക്കുന്ന തിനും ഏകോപിപ്പിക്കുന്നതിനായി പ്രത്രേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ സാധ്യത. ഏറ്റുമാനൂർ സ്വദേശിനി ജെയ്നമ്മ യുടെ തിരോധാനം കോട്ടയം ക്രൈംബ്രാഞ്ചും ചേർത്തലക്കാരി ബിന്ദുപത്മനാഭനെ കാണാതായ സംഭവം സംസ്ഥാന ക്രൈബ്രാഞ്ചും ഐഷയുടെ തിരോധാനം ചേർത്തല പോലീസും അരിപ്പറമ്പ് തിരുവിഴ സ്വദേശിനി സിന്ധുവിനെ കാണാതായ കേസ് അർത്തുങ്കൽ പോലീസുമാണ് നിലവിൽ അന്വേഷിക്കുന്നത്. സിന്ധു ഒഴികെയുള്ളവരുടെ തിരോധാന ത്തിൽ ജെയ്നമ്മ കേസിൽ പോലീസ് കസ്റ്റഡിയിലുള്ള പള്ളിപ്പുറം സ്വദേശി സെബാസ് റ്റ്യന് പങ്കുണ്ടെന്ന നിഗമത്തിലാണ്  അന്വേഷണം തുടരുന്നത്. ഇയാളുടെ പുരയിടത്തിൽ നിന്ന് ലഭിച്ച ശരീരാവശിഷ്ടങ്ങളുടെ ശാസ്ത്രീയ' പരിശോധന ഫലം ലഭിക്കുന്നതോടെ ഇതിൽ വ്യക്തത വരുമെന്നാണ് ഉദ്യോഗസ്ഥരുടെ നിഗമനം. കേസിന് തുമ്പുണ്ടാ ക്കാൻ കഠിന പരിശ്രമമാണ് അന്വേഷണ സംഘം നടത്തുന്നത്.റഡാര്‍ ഉപയോഗിച്ചു നടത്തിയ  പരിശോധനയില്‍ പുരയിടത്തിലെ ചില ഭാഗങ്ങളിൽ സിഗ്നൽ കാണിച്ചതും, വീട്ടിലെ അടുക്കളിൽ നിന്ന് കണ്ടെത്തിയ വാച്ചിന്റെ ഭാഗവും ചെരുപ്പും തെളിവായി പരിഗണിച്ചിട്ടില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.കേസുകളുടെ അന്വേഷണം പ്രത്യേകമായ വഴിക്കാണ് നീങ്ങുന്നതെന്നും ആവശ്യമായ ഘട്ടത്തില്‍ സംയുക്തമായ പ്രവര്‍ത്തന ങ്ങളുണ്ടാകുമെന്നും അന്വേഷണ ഉദ്യാഗസ്ഥർ  പറഞ്ഞു. ക്രൈംബ്രാഞ്ച് ഡിവൈഎസ്. പി. എ. സുനില്‍രാജ്, സി.ഐ ഹേമന്ത് കുമാര്‍, ചേര്‍ത്തല സ്‌റ്റേഷന്‍ ഓഫീസര്‍ ജി. അരുണ്‍, അര്‍ത്തുങ്കല്‍ സ്‌റ്റേഷന്‍ ഓഫീസര്‍ പി.ജി. മധു തുടങ്ങിയ വരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img