11:39pm 31 August 2026
NEWS
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പ് സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘം
31/08/2026  07:58 PM IST
സണ്ണി ലുക്കോസ്
ലയണൽ മെസ്സിയെ കേരളത്തിലെത്തിക്കുമെന്ന പേരിലെ തട്ടിപ്പ് സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘം

യണൽ മെസ്സി നായകനായുള്ള അർജന്റീന ടീമിനെ കേരളത്തിലെത്തിക്കുമെന്ന പേരിലെ വിവാദങ്ങളിൽ സമഗ്ര അന്വേഷണത്തിന് സംസ്ഥാന സർക്കാർ. പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കാൻ മുഖ്യമന്ത്രി ശുപാർശ ചെയ്തതിനെ തുടർന്ന് ഫയൽ ആഭ്യന്തര വകുപ്പിന് കൈമാറി. തുടക്കം മുതലുള്ള എല്ലാ നടപടികളും അന്വേഷിക്കുന്ന ഈ സംഘത്തിന്റെ ചുമതല മുതിർന്ന ഉദ്യോഗസ്ഥനായിരിക്കും വഹിക്കുക. റിപ്പോർട്ടർ കമ്പനിയെ സ്പോൺസറായി തെരഞ്ഞെടുത്തത് എങ്ങനെ, സ്വകാര്യ കമ്പനിക്ക് അനുകൂലമായി വഴിവിട്ട നീക്കങ്ങൾ നടന്നത് എങ്ങനെയെന്നതുൾപ്പെടെയുള്ള സാമ്പത്തിക ഇടപാടുകൾ, ഫണ്ടിന്റെ സ്രോതസ്സ്, സ്റ്റേഡിയം കൈമാറ്റം ഉൾപ്പെടെ സർക്കാർ അനുവദിച്ച ഉത്തരവുകൾക്ക് പിന്നിലെ കാരണം, മെസ്സിയെ കൊണ്ടുവരും എന്ന പേരിലെ വിദേശ സന്ദർശനം, കരാറുകൾ, എല്ലാ സർക്കാർ രേഖകളും ബാങ്ക് ഇടപാടുകളും പരിശോധിക്കാൻ സ്വാതന്ത്ര്യം എന്നിവയെല്ലാം അന്വേഷണത്തിന്റെ പരിധിയിൽ വരുമെന്നാണ് വിവരം.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img