12:39am 22 September 2026
NEWS
ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും


08/05/2025  11:20 AM IST
nila
ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും

ബെംഗളൂരു: ഇന്ത്യൻ സേനാ വിഭാഗങ്ങൾക്കായി കർണാടക ദേവസ്വം വകുപ്പിനു കീഴിലെ ക്ഷേത്രങ്ങളിൽ പ്രത്യേക പൂജകളും വഴിപാടുകളും. ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡിയുടെ നിർദ്ദേശപ്രകാരമാണ് സൈന്യത്തിനായി പ്രത്യേക പൂജകൾ നടത്തിയത്. പഹൽഗാം സംഭവത്തിനു തക്ക മറുപടി നൽകാൻ ഇന്ത്യൻ സൈനികർക്കു ദൈവം കരുത്തു പകരട്ടെ എന്നും ദേവസ്വം മന്ത്രി രാമലിംഗ റെഡ്ഡി ആശംസിച്ചു. 

ഓപ്പറേഷൻ സിന്ദൂറിനെ സ്വാഗതം ചെയ്ത് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ രം​ഗത്തു വന്നിരുന്നു. തിരിച്ചടിയല്ലാതെ ഇന്ത്യയ്ക്കു മറ്റൊരു മാർഗമില്ലെന്നും അദ്ദേഹം പറഞ്ഞു. കക്ഷിഭേദമെന്യേ കർണാടകയിലെ നേതാക്കൾ പാകിസ്ഥാന് എതിരെയുള്ള സൈനിക നടപടികൾക്ക് പിന്തുണ അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img