NEWS
പശ്ചിമേഷ്യൻ യുദ്ധം മലങ്കരസഭാ ദേവാലയങ്ങളിൽ ( മാർച്ച് 8 ഞായർ ) പ്രത്യേക പ്രാർത്ഥന
07/03/2026 07:07 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കോട്ടയം : പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധഭീതിയുടെ പശ്ചാത്തലത്തിൽ മലങ്കരസഭയുടെ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തും. ഞായറാഴ്ച്ച വിശുദ്ധ കുർബാനയെത്തുടർന്നാകും പ്രാർത്ഥന. സഭയുടെ പള്ളികളിൽ ലോകസമാധാനത്തിനായി ഏവരും പ്രാർത്ഥിക്കണമെന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ ആഹ്വാനം ചെയ്തിരുന്നു. കോന്നി വട്ടക്കാവ് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധ കാതോലിക്കാ ബാവാ പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകും
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











