12:10am 10 November 2026
NEWS
കാര്‍ഗില്‍ രക്തസാക്ഷികളെ ആദരിക്കാന്‍ പ്രത്യേക ഔട്ട്‌റീച്ച് പരിപാടി
14/06/2025  09:35 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
കാര്‍ഗില്‍ രക്തസാക്ഷികളെ ആദരിക്കാന്‍ പ്രത്യേക ഔട്ട്‌റീച്ച് പരിപാടി

കൊച്ചി: കാര്‍ഗില്‍ വിജയ് ദിവസിന്റെ 26-ാമത് വാര്‍ഷികത്തിന്റെ ഭാഗമായി 1999-ലെ കാര്‍ഗില്‍ യുദ്ധത്തില്‍ ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ ധീരതയെയും ത്യാഗത്തെയും ആദരിക്കുന്നതിന് ഇന്ത്യന്‍ സൈന്യം പ്രത്യേക ഔട്ട്റീച്ച് പരിപാടി ആരംഭിച്ചു.പരിപാടിയുടെ ഭാഗമായി ഒരു ഓഫീസര്‍, ഒരു ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫീസര്‍ (ജെസിഒ), മൂന്ന് മറ്റ് റാങ്കുകള്‍ (ഒആര്‍) എന്നിവരടങ്ങുന്ന സൈനിക പ്രതിനിധി സംഘം രാജ്യത്തുടനീളമുള്ള കാര്‍ഗില്‍ യുദ്ധവീരന്മാരുടെ ജന്മസ്ഥലങ്ങള്‍ സന്ദര്‍ശിക്കും. ഈ യുദ്ധത്തില്‍ കൊല്ലപ്പെട്ടവരുടെ അടുത്ത ബന്ധുക്കളെ (എന്‍ഒകെ) പ്രതിനിധി സംഘം വ്യക്തിപരമായി ആദരിക്കുകയും ജനറല്‍ ഓഫീസര്‍ കമാന്‍ഡിംഗില്‍ നിന്നുള്ള മെമന്റോയും നന്ദി അറിയിക്കുന്ന കത്തും നല്‍കും. ഇന്ത്യന്‍ സൈന്യവും രാഷ്ട്രവും അവരുടെ ധീരഹൃദയരുടെ ഓര്‍മ്മകളെ വിലമതിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നുവെന്നാണ് ഈ പ്രവൃത്തിയിലൂടെ സ്ഥിരീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്യാപ്റ്റന്‍ അശുതോഷ് തോമറിന്റെ നേതൃത്വത്തിലുള്ള 96 ഫീല്‍ഡ് റെജിമെന്റ് സംഘം കണ്ണൂരിലെക്യാപ്റ്റന്‍ കെ സി പ്രീതം കുമാര്‍141 ഫീല്‍ഡ് റെജിമെന്റിന്റെ അമ്മ പ്രമീള ബാലകൃഷ്ണന്റെ വസതി സന്ദര്‍ശിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img