05:51pm 04 November 2026
NEWS
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ തേടി ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പെടുന്ന സംഘം പുലർച്ചെ തെരച്ചിൽ ആരംഭിച്ചു

27/01/2025  08:14 AM IST
nila
പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ തേടി ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പെടുന്ന സംഘം പുലർച്ചെ തെരച്ചിൽ ആരംഭിച്ചു

മാനന്തവാടി: പഞ്ചാരക്കൊല്ലിയിലെ നരഭോജി കടുവയെ തേടി ഷാർപ്പ് ഷൂട്ടർമാർ ഉൾപ്പെടുന്ന സംഘം പുലർച്ചെ തെരച്ചിൽ ആരംഭിച്ചു. പിലാക്കാവ് ഭാഗത്ത് ആണ് സ്പെഷ്യൽ ഓപ്പറേഷൻ ടീം ഇന്നു പുലർച്ചെ തെരച്ചിൽ ആരംഭിച്ചത്. കടുവയുടെ കൽപ്പാട്, കടുവ കിടന്ന സ്ഥലം എന്നിവ തേടിയാണ് വെറ്ററിനറി ടീം തെരച്ചിലിന് ഇറങ്ങിയത്. കടുവയെ വെടിവച്ചു കൊല്ലണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദേശം. ചട്ടങ്ങൾ പറഞ്ഞു വൈകിപ്പിക്കരുതെന്നും വനംവകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 

കടുവയെ കണ്ടാലുടൻ വെടിവച്ചു കൊല്ലാനാണ് വനംവകുപ്പിന്റെ തീരുമാനം. പ്രദേശത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആറു മണി മുതൽ മേഖലയിൽ 48 മണിക്കൂർ കർഫ്യൂ തുടങ്ങി. മാനന്തവാടി നഗരസഭയിലെ പഞ്ചാരകൊല്ലി, ചിറക്കര, പിലാക്കാവ് ഡിവിഷനുകളിലെ മദ്രസകൾ, അങ്കണവാടികൾ, സ്കൂളുകൾ എന്നിവയ്ക്ക് അവധി പ്രഖ്യാപിച്ചു. ഇവിടങ്ങളിൽ നിന്ന് ഇടങ്ങളിലെ സ്കൂളിൽ പോകുന്ന വിദ്യാർത്ഥികൾ ക്ലാസ്സിൽ ഹാജരാക്കേണ്ടതില്ല എന്നും നിർദ്ദേശമുണ്ട്. 

വനംവകുപ്പ് ദൗത്യ സംഘത്തിനൊപ്പം സ്പെഷ്യൽ ഓപ്പറേഷൻ ഗ്രൂപ്പിലെ കമാണ്ടോകൾ കൂടി ഇന്നു കടുവയെ തേടി ഇറങ്ങും. കടുവയെ കണ്ടാൽ വെടിവയ്ക്കാൻ കൂടി വേണ്ടിയാണ് ഷാർപ് ഷൂട്ടർമാരെ കൂടി ഉൾപ്പെടുത്തിയത്. 4 ദിവസത്തിനിടെ 2 തവണ മനുഷ്യനെ ആക്രമിച്ചതിനാൽ അതീവ ജാഗ്രതിയിലാണ് പഞ്ചാരക്കൊല്ലി മേഖല.   

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Wayanad
img