06:44pm 19 October 2026
NEWS
ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന പ്രത്യേക പ്രഭാഷണ പരിപാടി
19/10/2026  05:53 PM IST
nila
ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന പ്രത്യേക പ്രഭാഷണ പരിപാടി

ദോഹ: ഖത്തർ മതകാര്യ വകുപ്പിന് കീഴിലുള്ള ശൈഖ് അബ്ദുല്ല ബിൻ സെയ്ദ് ആലു മഹ്മൂദ് ഇസ്‌ലാമിക് കൾച്ചറൽ സെന്റർ (ഫനാർ) സംഘടിപ്പിക്കുന്ന പ്രത്യേക പ്രഭാഷണ പരിപാടി ഒക്ടോബർ 23 വെള്ളിയാഴ്ച രാത്രി ഇഷാ നമസ്കാരത്തിന് ശേഷം ന്യൂ സലത്തയിലെ മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സമാൻ മസ്ജിദിൽ (03 മാളിന് സമീപം) വെച്ച് നടക്കും.
​പ്രമുഖ പ്രഭാഷകൻ നസീറുദ്ധീൻ റഹ്മാനി ചടങ്ങിൽ "പ്രവാചക സ്നേഹം" (محبة الرسول ﷺ) എന്ന വിഷയത്തിൽ പ്രഭാഷണം നിർവ്വഹിക്കും.
​പരിപാടിയിൽ സ്ത്രീകൾക്ക് പ്രത്യേക സൗകര്യവും വിശാലമായ കാർ പാർക്കിംഗ് സൗകര്യവും ഉണ്ടെന്ന് സംഘാടകർ അറിയിച്ചു. ഏവരെയും പരിപാടിയിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img