10:06am 30 April 2026
NEWS
ശിവകാർത്തികേയന്റെ 'പരാശക്തി' ചിത്രത്തിനായി പ്രത്യേക എക്സിബിഷൻ...
08/12/2025  03:51 PM IST
Cinema desk
ശിവകാർത്തികേയന്റെ പരാശക്തി ചിത്രത്തിനായി പ്രത്യേക എക്സിബിഷൻ...

സൂര്യ നായകനായ 'സൂരരെ പോട്രു' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം സുധ കൊങ്കര സംവിധാനം ചെയ്യുന്ന തമിഴ് ചിത്രമാണ് 'പരാശക്തി'. ശിവകാർത്തികേയൻ നായകനാകുന്ന ഈ ചിത്രത്തിൽ    
രവി മോഹൻ, അഥർവ, ശ്രീലീല എന്നിവരാണ് മറ്റുള്ള പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.    1965-ൽ തമിഴ്നാട്ടിൽ നടന്ന ഹിന്ദി ഭാഷ അടിച്ചേൽപ്പിക്കൽ പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ബിഗ് ബഡ്ജറ്റിൽ 'ഡോൺ പിക്‌ചേഴ്‌സ്' നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം  പൊങ്കൽ ഉത്സവത്തിനോടനുബന്ധിച്ച് ജനുവരി 14-ന് റിലീസാകാനിരിക്കുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് അടുത്ത് തന്നെ ചെന്നൈയിൽ നടക്കാനിരിക്കുകയാണ്. അതേ സമയം, പൊതുജനങ്ങൾക്കിടയിൽ ഈ സിനിമയെ ജനപ്രിയമാക്കുന്നതിനായി ഒരു പ്രത്യേക എക്സിബിഷനും നടക്കാനിരിക്കുകയാണ്. അതായത്  ഈ ചിത്രത്തിനായി ഉപയോഗിച്ച 60-കളിലെ സാധനങ്ങളുടെ  ഒരു എക്സിബിഷൻ ചെന്നൈയിലെ വള്ളുവർ കോട്ടത്തിൽ 'ദി വേൾഡ് ഓഫ് പരാശക്തി' എന്ന പേരിൽ നടത്താനാണ്  ചിത്രത്തിന്റെ അണിയറപ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്.    ഈ എക്സിബിഷൻ ഡിസംബർ 16-ന് തുടങ്ങി കുറഞ്ഞത് ഒരു ആഴ്ചയോളം  ഉണ്ടായിരിക്കുമെന്നും  പറയപ്പെടുന്നുണ്ട്.  ഈ എക്സിബിഷനിൽ  ചിത്രത്തിൽ അഭിനയിച്ച താരങ്ങളും, ചിത്രത്തിന്റെ സാങ്കേതിക പ്രവർത്തകരും പങ്കെടുക്കുമെന്നുള്ള റിപ്പോർട്ടുമുണ്ട്. ഒരു സിനിമയുടെ പരസ്യത്തിനായി ഒരു എക്സിബിഷൻ നടക്കുന്നത് ഇത് ആദ്യമായാണ് എന്നും പറയപ്പെടുന്നുണ്ട്. .

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
CINEMA
img