02:08pm 19 April 2026
NEWS
റോഡുകളിൽ പ്രത്യേക ജാഗ്രത: മഴക്കാല മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്
20/12/2025  10:58 AM IST
nila
റോഡുകളിൽ പ്രത്യേക ജാഗ്രത: മഴക്കാല മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

ദോഹ:ഖത്തറിലെ വിവിധ പ്രദേശങ്ങളിൽ, പ്രത്യേകിച്ച് ദോഹയിൽ, ഇടിമിന്നലോടുകൂടിയ ശക്തമായ മഴയും കാറ്റും തുടരുന്നസാഹചര്യത്തിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ഖത്തർ കാലാവസ്ഥാ വകുപ്പ് (QMD) പൗരന്മാരോടും പ്രവാസികളോടും അഭ്യർത്ഥിച്ചു.
സോഷ്യൽ മീഡിയയിലൂടെ പുറപ്പെടുവിച്ച കാലാവസ്ഥാ അറിയിപ്പുകളിൽ, ഇടയ്ക്കിടെ ഇടിമിന്നൽ മഴ, ശക്തമായ കാറ്റ്, ആലിപ്പഴ വർഷത്തിന് സാധ്യത എന്നിവ തുടരാൻ സാധ്യതയുണ്ടെന്ന് QMD അറിയിച്ചു. അൽ ഖററാറ പ്രദേശത്ത് ആലിപ്പഴം രേഖപ്പെടുത്തിയതായും വകുപ്പ് സ്ഥിരീകരിച്ചു. നിലവിലെ കാലാവസ്ഥാ അവസ്ഥയുടെ തീവ്രത ഇതിലൂടെവ്യക്തമായതായുംQMDപറഞ്ഞു.മോട്ടോർ വാഹന യാത്രികർക്കായി പ്രത്യേക സുരക്ഷാ നിർദേശങ്ങളും കാലാവസ്ഥാ വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. വാഹനങ്ങളുടെ വേഗത കുറയ്ക്കുക, ലെയിൻ മാറ്റുമ്പോൾ കൂടുതൽ ശ്രദ്ധ പുലർത്തുക, മുന്നിലുള്ള വാഹനങ്ങളോട് സുരക്ഷിത അകലം പാലിക്കുക, ഹെഡ്‌ലൈറ്റുകൾ ഓണാക്കുക, മൊബൈൽ ഫോൺ ഉപയോഗം ഒഴിവാക്കുക, വെള്ളം കെട്ടിക്കിടക്കുന്ന റോഡുകളിലൂടെ യാത്ര ചെയ്യാതിരിക്കുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്.
ഇടിമിന്നൽ സമയങ്ങളിൽ തുറന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും, ഉടൻ തന്നെ സുരക്ഷിതമായ അഭയസ്ഥലങ്ങളിലേക്ക് മാറണമെന്നും പൊതുജനങ്ങൾക്ക് നിർദേശം നൽകി. ഉയർന്ന പ്രദേശങ്ങൾ, മേൽക്കൂരകൾ, മരങ്ങൾ, വൈദ്യുതി പോളുകൾ എന്നിവയിൽ നിന്ന് അകലംപാലിക്കണമെന്നും QMD അറിയിച്ചു. ഇടിമിന്നൽ സമയത്ത് കാറിനുള്ളിൽ ജനാലകൾ അടച്ച് ഇരിക്കുന്നത് സുരക്ഷിതമാണെന്നും കാലാവസ്ഥാ വകുപ്പ് ഓർമ്മിപ്പിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
GULF
img