07:41am 04 November 2026
NEWS
ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിൽ ഡിഐജി പാഞ്ഞെത്തിയത് തൃശൂരിലെ 'പവർ ബ്രോക്കർ'ക്കൊപ്പം

17/01/2025  09:49 AM IST
nila
ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിൽ ഡിഐജി പാഞ്ഞെത്തിയത് തൃശൂരിലെ പവർ ബ്രോക്കർക്കൊപ്പം

തിരുവനന്തപുരം: ജയിലിൽ കിടന്ന ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിൽ ഡിഐജി പാഞ്ഞെത്തിയത് തൃശൂരിലെ 'പവർ ബ്രോക്കർ'ക്കൊപ്പമെന്ന് റിപ്പോർട്ട്. സംഭവം വിവാദമായതോടെ ഉദ്യോ​ഗസ്ഥതല യോ​ഗത്തിൽ ഡിഐജി പി അജയകുമാറിനെ ജയിൽ മേധാവിയായ എഡിജിപി ബൽറാം കുമാർ ഉപാധ്യായ പരസ്യമായി ശാസിച്ചു.  മറ്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഡിഐജിയെ ശാസിച്ചത്. ഹണി റോസ് നൽകിയ ലൈംഗികാധിക്ഷേപ പരാതിയിൽ റിമാൻഡിൽ കഴിയവെ ബോബി ചെമ്മണ്ണൂരിനെ കാക്കനാട് ജില്ലാ ജയിലിൽ സന്ദർശിക്കുകയും ജയിലിൽ സൗകര്യങ്ങളൊരുക്കാൻ വഴിവിട്ട നീക്കം നടത്തുകയും ചെയ്തു എന്നാണ് ഡിഐജി പി അജയകുമാറിനെതിരായ സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്.

സ്വകാര്യ ചടങ്ങിൽ പങ്കെടുക്കുകയായിരുന്ന ഡിഐജി ബോബി ചെമ്മണ്ണൂരിനെ കാണാൻ ജയിലിലേക്ക് പാഞ്ഞെത്തി. തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും എറണാകുളം ജയിലിൽ കണ്ടു. ഡിഐജിക്ക് ഒപ്പം ഒരു സ്ത്രീയുമുണ്ടായിരുന്നു എന്നാണ് സൂചന. ഇത് തൃശൂരിലെ 'പവർ ബ്രോക്കറെ' ന്നാണ് റിപ്പോർട്ടിൽ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്ലറ്റ് ഉൾപ്പെടെ ബോബിക്ക് ഉപയോഗിക്കാൻ സൗകര്യമൊരുക്കി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുളള  റിപ്പോർട്ട് സ്പെഷ്യൽ ബ്രാഞ്ച് സർക്കാരിന് നൽകി. ജയിൽ ആസ്ഥാന ഡിഐജിയുടെ അന്വേഷണ റിപ്പോർട്ടും ഇന്ന് സർക്കാരിന് നൽകും.  

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img