10:50pm 16 June 2026
NEWS
നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍
16/06/2026  06:19 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നിയമസഭയില്‍ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരമുണ്ടാക്കും സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

തിരുവനന്തപുരം : തിരഞ്ഞടുക്കപ്പട്ട പ്രതിനിധികള്‍ക്ക്് മാത്രമല്ല അവരെ തെരഞ്ഞെടുക്കുന്ന ജനങ്ങള്‍ക്കും നിയമസഭയില്‍ പങ്കാളിത്തം നല്‍കുന്ന  രീതിയില്‍ ചരിത്രപരമായ ചില തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചില വിദേശ ജനപ്രതിനിധി സഭകളിലുള്ളതുപോലെ പൊതുജനത്തിനും ചോദ്യം ചോദിക്കാന്‍ അവസരം നല്‍കണം. ഇതുമായി ബന്ധപ്പെട്ട് വിദഗ്ധരുമായി ആലോചിച്ച് നടപടികള്‍ സ്വീകരിക്കും. തിരുവനന്തപുരം പ്രസ്‌ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുടെ സഹകരണത്തോടെ ആരംഭിച്ച വോയ്‌സ് ആക്ടിങ് കോഴ്സിന്റെയും സ്റ്റുഡിയോ കോംപ്ലക്‌സിന്റെയും ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു സ്പീക്കര്‍. നിയമസഭയെ ജനകീയമാക്കാന്‍ നിരവധി പദ്ധതികള്‍ മനസ്സിലുണ്ട്.  138 വര്‍ഷത്തെ ചരിത്രമുള്ള കേരള നിയമസഭയിലെ പുസ്തകങ്ങള്‍ ഓഡിയോബുക്കുകളാക്കാനുള്ള പരിശ്രമമുണ്ടാകുമെന്നും തിരുവഞ്ചൂര്‍ അറിയിച്ചു..

പ്രസ്‌ക്ലബ്ബ് പ്രസിഡണ്ട് എസ് ശ്രീകേഷ് അദ്ധ്യക്ഷത വഹിച്ചു . പ്രൊഫ: അലിയാര്‍,  സൗണ്ട് പാര്‍ക്ക് അക്കാദമി ഡയറക്ടര്‍ ബാലകൃഷ്ണന്‍ പെരിയ, ഐജെടി ഡയറക്ടര്‍  പി വി മുരുകന്‍, പി. എ സലിം തുടങ്ങിയവര്‍ സംസാരിച്ചു പ്രസ് ക്ലബ് സെകട്ടറി പി ആര്‍ പ്രവീണ്‍ സ്വാഗതവും ട്രഷറര്‍ വിനീഷ് നന്ദിയും പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Thiruvananthapuram
img