NEWS
തമിഴ് സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച പ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച സംവിധായകന്‍ ഭാരതിരാജ എന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു.
10/06/2026 07:26 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

തമിഴ് സിനിമയുടെ ഭാവുകത്വത്തെ മാറ്റിമറിച്ച പ്രതിഭയായിരുന്നു ഇന്ന് അന്തരിച്ച സംവിധായകന്‍ ഭാരതിരാജ എന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ അനുസ്മരിച്ചു. നൂതനമായ പ്രമേയങ്ങളിലൂടെയും ആഖ്യാനരീതികളിലൂടെയും തമിഴ് സിനിമയെ അദ്ദേഹം ദേശീയ തലത്തില്‍ ശ്രദ്ധേയമാക്കി. ഒരു പുതിയ തലമുറ അഭിനേതാക്കള്‍ അദ്ദേഹത്തിന്റെ ചിത്രങ്ങളിലൂടെ ഉയര്‍ന്നു വന്നു.
ഞാന്‍ സിനിമാ വകുപ്പിന്റെ ചുമതല വഹിച്ച മന്ത്രിയായിരുന്നപ്പോള്‍ ഭാരതി രാജ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയകമ്മിറ്റിയുടെ ചെയര്‍മാനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സിനിമയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അഗാധമായ അറിവും കാഴ്ചപ്പാടും അന്നത്തെ അവാര്‍ഡ് നിര്‍ണയത്തില്‍ പ്രകടമായിരുന്നു. ഭാരതിരാജയുടെ നിര്യാണത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










