
മുൻ നിയമസഭാ സ്പീക്കർ പി.പി. തങ്കച്ചന് ആദരാഞ്ജലികൾഒമ്പതാം കേരള നിയമസഭയുടെ സ്പീക്കറായിരുന്ന മുതിർന്ന കോൺഗ്രസ്സ് നേതാവ് പി.പി. തങ്കച്ചന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. സഭാദ്ധ്യക്ഷൻ എന്ന നിലയിൽ എനിക്കു മുന്നേ ആ പദവിയിലിരുന്ന് മാതൃകാപരമായി സഭയുടെ അദ്ധ്യക്ഷത വഹിച്ച അദ്ദേഹം ഗുരുതുല്യനാണ്. തുടർച്ചയായി നാലു തവണ പെരുമ്പാവൂർ മണ്ഡലത്തെ പ്രതിനിധീകരിച്ച അദ്ദേഹം ചെറിയ കാലയളവിൽ കാർഷിക വകുപ്പ് മന്ത്രിയായും പ്രതിപക്ഷ ചീഫ് വിപ്പായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2004 മുതൽ 2018 വരെ തുടർച്ചയായി പതിനാല് വര്‍ഷം യുഡിഎഫ് കണ്‍വീനറായിരുന്നു എന്നത് അദ്ദേഹത്തിന്റെ നേതൃപാടവത്തെ സാക്ഷ്യപ്പെടുത്തുന്നു. 1993 ൽ ഗ്ലോറി ഓഫ് ഇന്ത്യ ഇന്റർനാഷണൽ അവാർഡിനർഹനായ അദ്ദേഹം പൊതുപ്രവർത്തകനെന്ന നിലയിൽ മാതൃകയാണ്. അദ്ദേഹത്തിന്റെ ദേഹവിയോഗത്തിൽ കുടുംബാംഗങ്ങളുടെയും സഹപ്രവർത്തകരുടെയും ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു.
Photo Courtesy - Google











