
എല്‍ഡിഎഫിന് അനുകൂല സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
മന്ത്രി വീണാ ജോർജിനെതിരായ പ്രതിഷേധത്തിലും അദ്ദേഹം പ്രതികരിച്ചു. മന്ത്രിക്ക് പരിക്ക് പറ്റിയിരുന്നു. മന്ത്രി അവശയായിരുന്നു. ആയുധം ഉപയോഗിച്ചുെവന്ന് താൻ എവിടെയും പറഞ്ഞിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. സഭാംഗം അവശയായി പ്ലാറ്റ്ഫോമില്‍ ഇരിക്കുമ്പോള്‍ വന്ദേഭാരതില്‍ കയറി പോകാൻ തനിക്ക് കഴിയുമായിരുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. മന്ത്രിയെ ആശുപത്രിയിലേക്ക് കൊണ്ടുപോകണമായിരുന്നു. അതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സ്പീക്കറായി സേവനമനുഷ്ഠിച്ചതിനെക്കുറിച്ചും അദ്ദേഹം പ്രതികരിച്ചു. മൂന്നരവർഷത്തിലേറെ സ്പീക്കറായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും സഹകരിച്ചു. നിയമപരിഷ്കാരങ്ങള്‍ നടപ്പാക്കി. സാമാജികർ സഭയെ ഗൗരവമായി കാണണമെന്ന് അദ്ദേഹം പറഞ്ഞു. ഇതാണ് ഇനി വരാൻ പോകുന്നവരോട് പറയാനുള്ളത്. സ്പീക്കറായി ഇരുന്നപ്പോള്‍ ഏറെ അഭിമാനമെന്ന് അദ്ദേഹം പറഞ്ഞു.
Photo Courtesy - Google










