പ്രതിരോധ പെൻഷൻകാർ / കുടുംബ പെൻഷൻകാര്‍ നേരിടുന്ന പെൻഷൻ സംബന്ധമായ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് 2026 നവംബർ 13-ന് രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം അഞ്ച് മണി വരെ പാങ്ങോട് സൈനിക കേന്ദ്രത്തിൽസ്പർശ് ഔട്ട്‌റീച്ച് പരിപാടി സംഘടിപ്പിക്കുന്നു. ചെന്നൈയിലെ കൺട്രോളർ ഓഫ് ഡിഫൻസ് അക്കൗണ്ട്സിന്റെ ആഭിമുഖ്യത്തിൽ കരിയപ്പ ഓഡിറ്റോറിയത്തിലും കൊളച്ചൽ സ്റ്റേഡിയത്തിലുമാണ് പരിപാടി.
എല്ലാ പ്രതിരോധ പെൻഷൻകാർക്കും അവരുടെ സംശയങ്ങൾ ദൂരീകരിക്കാൻ സ്പർശ് ഔട്ട്‌റീച്ച് പ്രോഗ്രാം സഹായകമാകും . പെൻഷൻ സംബന്ധമായ പരാതികൾക്ക് ഈ ഔട്ട്‌റീച്ച് പ്രോഗ്രാമിൽ വെച്ചുതന്നെ പരിഹാരം കാണുന്നതിനുള്ള നടപടികൾ സ്വീകരിക്കും. കൂടുതൽ പരിശോധന ആവശ്യമായ പരാതികൾ തുടർനടപടികൾക്കായി ഏറ്റെടുക്കുകയും എത്രയും വേഗം പരിഹാരം കാണുകയും ചെയ്യും.
എം ആര്‍ സി, എം ഇ ജി & സി, എ എം സി , സിഗ്നൽസ്, ആർട്ടിലറി, ഡിഎസ്‌സി കണ്ണൂർ ഡി എ വി തുടങ്ങിയ വിവിധ റെക്കോർഡ് ഓഫീസുകളിൽ നിന്നുള്ള പ്രതിനിധികള്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ഇന്ത്യൻ ഓവർസീസ് ബാങ്ക് (IOB), ഇന്ത്യൻ ബാങ്ക് എന്നിവയുടെ സെൻട്രൽ പെൻഷൻ പ്രോസസിങ് സെന്ററുകളിലെ (CPPC) പ്രതിനിധികൾ തുടങ്ങിയവർ ഔട്ട്‌റീച്ച് പരിപാടിയിൽ പങ്കെടുക്കും.
തിരുവനന്തപുരം ജില്ലയിലെയും സമീപ ജില്ലകളിലെയും എല്ലാ പ്രതിരോധ പെൻഷൻകാർക്കും കുടുംബ പെൻഷൻകാർക്കും പരിപാടിയിൽ പങ്കെടുക്കാം. പെൻഷൻകാരുടെവാർഷിക തിരിച്ചറിയലും പ്രൊഫൈൽ അപ്‌ഡേഷനും ഈ അവസരത്തിൽ നടത്താവുന്നതാണ്.







