NEWS
സ്പന്ദനം സർഗ്ഗവേദി സ്നേഹ സംഗമം നടത്തി.
10/08/2026 11:44 AM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി

കൊച്ചി : എഴുത്തുകാരുടെ കൂട്ടായമായ സ്പന്ദനം സർഗ്ഗവേദിയുടെ നേതൃത്വത്തിൽ സ്നേഹ സംഗമവും പുസ്തക പ്രകാശനവും സംഘടിപ്പിച്ചു. മൂഴിക്കുളം ശാല ചെയർമാൻ ടി ആർ പ്രേംകുമാർ ഉദ്‌ഘാടനം ചെയ്തു.
സംവിധായകനും സാഹിത്യകാരനുമായ ജെ സുവചൻ അധ്യക്ഷത വഹിച്ചു. സ്പന്ദനം പുസ്തകശാല പ്രസിദ്ധപ്പെടുത്തിയ കാമിക കവിതാസമാഹാരവും കടുകിൽ കടലാണ് മിനിക്കഥാസമാഹാരവും കവിയും മാധ്യമപ്രവർത്തകനുമായ ഷാജി ഇടപ്പള്ളി പ്രകാശനം ചെയ്തു . എഴുത്തുകാരി
.പ്രിയ ആർ കൃഷ്ണൻ, സിന്ധു ആര്യനാട്,പ്രസന്ന ബാലചന്ദ്രൻ , നാസർ വളാഞ്ചേരി,സജേഷ് ശ്രാവസ്തി,ഷീന ബിജു എന്നിവർ സംസാരിച്ചു. ആർച്ച പ്രീതിന്റെ നൃത്താവിഷ്കാരവും വിവിധ കലാപരിപടികളും അവതരിപ്പിച്ചു.
Photo Courtesy - Google
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.









