04:44am 20 October 2026
NEWS
നിക്കോയുടെ ഗോൾ വെറുതെയായി; 96–ാം മിനിറ്റിൽ സ്പെയിനിന് തിരിച്ചടി; റഫറി ഫൗൾ വിളിച്ചു
20/07/2026  03:14 AM IST
nila
നിക്കോയുടെ ഗോൾ വെറുതെയായി; 96–ാം മിനിറ്റിൽ സ്പെയിനിന് തിരിച്ചടി; റഫറി ഫൗൾ വിളിച്ചു

ന്യൂജഴ്സി: ലോകകപ്പ് ഫൈനലിൽ സ്പെയിൻ ആഘോഷം തുടങ്ങിയ നിമിഷം തന്നെ റഫറിയുടെ വിസിൽ അത് അവസാനിപ്പിച്ചു. എക്‌സ്ട്രാ ടൈമിന്റെ 96–ാം മിനിറ്റിൽ നിക്കോ വില്യംസ് പന്ത് വലയിലെത്തിച്ചെങ്കിലും ഗോൾ അനുവദിച്ചില്ല.

ഗോൾ പിറന്ന ആക്രമണത്തിനിടെ അർജന്റീനൻ പ്രതിരോധ താരം നിക്കോളാസ് ഓട്ടമെൻഡിയെ സ്പാനിഷ് താരം മികേൽ മെറിനോ ഫൗൾ ചെയ്തെന്നാണ് റഫറി വിധിച്ചത്. അതോടെ നിക്കോയുടെ ഫിനിഷ് അസാധുവായി.

ഓട്ടമെൻഡി മനഃപൂർവം വീണ് ഫൗൾ നേടിയതാണെന്നും ഗോൾ റദ്ദാക്കാൻ കാരണമില്ലെന്നും സ്പാനിഷ് താരങ്ങൾ റഫറിയെ വളഞ്ഞ് പ്രതിഷേധിച്ചു. എന്നാൽ തീരുമാനം പുനഃപരിശോധിച്ച ശേഷവും റഫറി നിലപാട് മാറ്റിയില്ല. ഇതോടെ മത്സരത്തിലെ നിർണായക മുന്നേറ്റം സ്വന്തമാക്കാനുള്ള സ്പെയിന്റെ അവസരം കൈവിട്ടു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
SPORTS
img