NEWS
പാസ്പോർട്ടും യാത്രാ രേഖകളുമില്ല; തിരുവനന്തപുരത്ത് ബംഗ്ലാദേശ് യുവതികളും സ്പാ ഉടമകളും അറസ്റ്റിൽ
24/04/2026 09:07 PM IST
nila

തിരുവനന്തപുരം ജഗതിയിലെ സ്പായിൽ അനധികൃതമായി ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലദേശി യുവതികളും സ്ഥാപന ഉടമകളും അറസ്റ്റിൽ. ബംഗ്ലദേശ് സ്വദേശിനികളായ റുമ ചർണാഭ (21), റിമ ഷെയ്ഖ് (21), തിരുവല്ലം സ്വദേശി നിഹു ഹുസൈൻ (29), ശാസ്താംകോട്ട സ്വദേശി ഹരികൃഷ്ണൻ (34) എന്നിവരാണ് അറസ്റ്റിലായത്. നിഹു ഹുസൈനും ഹരികൃഷ്ണനും സ്പാ ഉടമകളാണ്.
പാസ്‌പോർട്ടോ മറ്റ് അനുബന്ധ യാത്രാ രേഖകളോ മതിയായ തിരിച്ചറിയൽ കാർഡുകളോ ഇല്ലാതെയാണ് ബംഗ്ലദേശി യുവതികൾ കേരളത്തിൽ എത്തിയതെന്ന് മ്യൂസിയം പൊലീസ് അറിയിച്ചു. തുടർന്ന് ഇവർ ബംഗാൾ സ്വദേശികൾ എന്ന വ്യാജേന ജഗതിയിലെ സ്പായിൽ തെറാപിസ്റ്റുകളായി ജോലി ചെയ്യുകയായിരുന്നു. സിറ്റി പൊലീസ് കമ്മിഷണർ കെ.കാർത്തിക്കിനു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവരെ അറസ്റ്റ് ചെയ്തത്.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.










