NEWS
നുങ്കമ്പാക്കത്തെ കാംദാർ നഗർ മെയിൻ റോഡ് ഇനിമുതൽ എസ്പി ബാലസുബ്രഹ്മണ്യം റോഡ്
12/02/2025 08:05 PM IST
nila

ഇതിഹാസ പിന്നണി ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന് തമിഴ്നാട് സർക്കാരിന്റെ ആദരവ്. എസ്പിബി താമസിച്ചിരുന്ന നുങ്കമ്പാക്കത്തെ കാംദാർ നഗർ മെയിൻ റോഡിന് എസ്പി ബാലസുബ്രഹ്മണ്യം റോഡ് എന്ന് നാമകരണം ചെയ്തു. തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിനാണ് റോഡിന് എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ പേര് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ്റെ തീരുമാനത്തെ തുടർന്നാണ് റോഡിന് എസ്പിബിയുടെ പേര് നൽകിയത്.
എസ്പിബിയുടെ നാലാം ചരമവാർഷിക ദിനത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ നടത്തിയ പ്രഖ്യാപനത്തെ തുടർന്നാണ് റോഡിന്റെ പുനർനാമകരണം നടത്തിയത്. ചടങ്ങിൽ ഹിന്ദു മത- ചാരിറ്റബിൾ എൻഡോവ്‌മെൻ്റ് മന്ത്രി പി കെ ശേഖർ ബാബു, ചെന്നൈ കോർപ്പറേഷൻ ഉദ്യോഗസ്ഥർ, എസ്പി ബാലസുബ്രഹ്മണ്യത്തിൻ്റെ മകൻ എസ്പി ചരൺ ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.