10:53pm 11 November 2026
NEWS
രാഷ്ട്രപതിയെ സന്ദർശിച്ച് ദക്ഷിണ നാവിക സേനാ മേധാവി
16/06/2026  02:49 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
രാഷ്ട്രപതിയെ സന്ദർശിച്ച് ദക്ഷിണ നാവിക സേനാ മേധാവി

 

 കൊച്ചി: ദക്ഷിണ നാവികസേനാ മേധാവിയായി കഴിഞ്ഞ മാസം ചുമതലയേറ്റ വൈസ് അഡ്മിറൽ സമീർ സക്സേണ സർവ്വ സൈന്യാധിപ കൂടിയായായ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദർശിച്ചു.   ഡെൽഹിയിൽ 
രാഷ്ട്രപതി ഭവനിലായിരുന്നു സന്ദർശനം.ദക്ഷിണ നാവിക കമാൻഡിലെ പരിശീലന പദ്ധതികളെക്കുറിച്ച് വൈസ് അഡ്മിറൽ വിശദീകരിച്ചു. ഇന്ത്യയുടെ സുഹൃദ്‌ രാജ്യങ്ങളിലെ നാവികസേനകളുമായി സഹകരിച്ച് ഇന്ത്യൻ ഓഷ്യൻ റീജയണിലെ സമുദ്ര സുരക്ഷ ഉറപ്പാക്കാൻ നാവികസേന സ്വീകരിച്ച നടപടികളും വിശദീകരിച്ചു. ഇന്ത്യയുടെ നാവിക താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിൽ നാവിക സേനയ്ക്കുള്ള പ്രതിബദ്ധതയെപ്പറ്റിയും അദ്ദേഹം രാഷ്ട്രപതിയെ ധരിപ്പിച്ചു. സമീർ സക്സേണയുടെ ഭാര്യയും നേവൽ വെൽനെസ്സ് ആൻഡ് വെൽഫെയർ അസോസിയേഷൻ  (ദക്ഷിണ ) പ്രസിഡൻ്റുമായ ലബോണി സക്സേണയും ഒപ്പമുണ്ടായിരുന്നു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img